കാളികാവ്: മലയോര പാതയിൽ കക്കൂസ് മാലിന്യം തള്ളിയ സംഭവത്തിൽ മൂന്നുപേർ പിടിയിൽ. വാഹനവും കസ്റ്റഡിയിലെത്തു. കട്ടേക്കാട് മജീദ് (46), പാറക്കത്തൊടി ഫാരിസ് (28), പാണ്ടിക്കാട് സ്വദേശി മുഹമ്മദ് റിയാന്‍ (23) എന്നിവരേയാണ് പോലീസ് പിടികൂടിയത്. അമരംബലം പാലത്തിന് സമീപത്തും ഇവർ മാലിന്യം തള്ളിയിട്ടുണ്ട്.
കാളികാവിനടുത്ത മങ്കുണ്ടിലും കല്ലാമൂല ചെറിയ പാലത്തിനടിയിലും ബുധനാഴ്ച രാത്രിയാണ് മാലിന്യം തള്ളിയത്. ടാങ്കർ ലോറിയിൽ നിറച്ച കക്കൂസ് മാലിന്യം കെമിക്കലുകൾ ചേർത്ത് ദ്രാവക രൂപത്തിൽ ആക്കിയിട്ടാണ് കൊണ്ടുവന്ന് തള്ളിയിരിക്കുന്നതെന്ന് സൂചന ലഭിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് വാഹനവും പ്രതികളേയും പിടികൂടിയത്.