മഞ്ചേരി: മീനച്ചൂടിൽ നാടും നാട്ടുകാരും ഉരുകുന്പോൾ വഴിയാത്രികർക്ക് തണ്ണീർ പന്തലൊരുക്കി മഞ്ചേരി കോ ഓപ്പറേറ്റീവ് അർബ്ബണ് ബാങ്ക് മാതൃകയാകുന്നു. ബാങ്കിന്റെ കച്ചേരിപ്പടിയിലെ മുഖ്യശാഖക്ക് മുന്പിലാണ് തണ്ണീർ പന്തലൊരുക്കിയിട്ടുള്ളത്. ഇതുവഴി കടന്നു പോകുന്ന വഴിയാത്രികർക്ക് ഇനി പന്തലിൽ കയറി സൗജന്യമായി നാരങ്ങവെള്ളം, മോര് വെള്ളം, തണ്ണിമത്തൻ ജ്യൂസ് എന്നിവ മതിവരുവോളം കുടിക്കാം.
കച്ചേരിപ്പടിയിലെ സർക്കാർ കാര്യാലയങ്ങളിൽ ദിനം പ്രതിയെത്തുന്ന നൂറുക്കണക്കിനാളുകൾക്ക് തണ്ണീർ പന്തൽ തീർച്ചയായും ഒരനുഗ്രഹമാണ്.
തണ്ണീർപന്തൽ സഹകരണ വകുപ്പ് അസിസ്റ്റന്റ് രജിസ്റ്റാർ എ.പി. നൗഷാദ് ഉദ്ഘാടനം ചെയ്തു. ബാങ്ക് ചെയർമാൻ അഡ്വ. എൻ.സി. ഫൈസൽ, ജനറൽ മാനേജർ കെ. അബ്ദുൽ നാസർ, അപ്പു മേലാക്കം, അഡ്വ. എ.പി. മുഹമ്മദ് ഇസ്മായിൽ, പി. വേലായുധൻ, വല്ലാഞ്ചിറ വലിയ മുഹമ്മദ് അലി എന്നിവർ സംബന്ധിച്ചു.