നിലന്പൂർ: സമഗ്ര ശിക്ഷാ കേരളം നിലന്പൂർ ബിആർസിയുടെ നേതൃത്വത്തിൽ നിലന്പൂർ നഗരസഭാ തലത്തിൽ കുട്ടികളുടെയും രക്ഷിതാക്കളുടെയും ജനകീയ രചനോത്സവം സംഘടിപ്പിച്ചു. കുട്ടികളുടെ ഭാഷാ നൈപുണികളായ എഴുത്തും വായനയും മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഈ വർഷം ലോവർ പ്രൈമറി ക്ലാസുകളിൽ നടപ്പിലാക്കിയ വായന ചങ്ങാത്തം പരിപാടിയുടെ ഭാഗമായാണ് രചനോത്സവം സംഘടിപ്പിച്ചത്.
നിലന്പൂർ നഗരസഭാതല ഭാഷോത്സവം നിലന്പൂർ ബിആർസിയിൽ വച്ച് നിലന്പൂർ നഗരസഭ വിദ്യാഭ്യാസകാര്യ സ്ഥിരസമിതി അധ്യക്ഷൻ സ്കറിയ കിനാതോപ്പിൽ ഉദ്ഘാടനം ചെയ്തു. നിലന്പൂർ ബിപിസി എം. മനോജ് കുമാർ അധ്യക്ഷത വഹിച്ചു. സാഹിത്യകാരൻ ഗിരീഷ് മാരേങ്ങലത്ത് സംവാദങ്ങൾക്ക് മോഡറേറ്ററായി. ബിആർസി ട്രെയിനർമാരായ എ. ജയൻ, എം.പി. ഷീജ, സിആർസി കോ-ഓർഡിനേറ്റർമാരായ സെറീന ജാഫർ, ദിൽമാ സൂസൻ അലക്സ്, മനു പൗലോസ് എന്നിവർ ക്യാന്പിന് നേതൃത്വം നൽകി. സംസ്ഥാനത്തൊട്ടാകെ ക്ലസ്റ്റർ റിസോഴ്സ് സെൻറർ, ബിആർസി, ജില്ലാ തലങ്ങളിലായിട്ടാണ് ഭാഷോത്സവങ്ങൾ സംഘടിപ്പിക്കുന്നത്. നിലന്പൂർ നഗരസഭാ പ്രദേശത്തെ പൊതു വിദ്യാലയങ്ങളിൽ പഠിക്കുന്ന തിരഞ്ഞെടുക്കപ്പെട്ട കുട്ടികളും രക്ഷിതാക്കളുമാണ് രചനോത്സവത്തിൽ പങ്കെടുത്തത്.