മൂവാറ്റുപുഴ: രണ്ടാർ മുഹയധീൻ ജുമാ മസ്ജിദ് പരിപാലന സമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ദിക്ർ വാർഷികവും റമദാൻ മുന്നൊരുക്ക പ്രഭാഷണവും ഇന്ന് നടക്കും. വൈകുന്നേരം 7.30 ന് കോട്ടപ്പുറം എച്ച്ഐഎം മദ്രസ അങ്കണത്തിൽ നടക്കുന്ന ദിക്റ് വാർഷികവും മത പ്രഭാഷണവും രണ്ടാർ മുഹയധീൻ ജുമാ മസ്ജിദ് ഇമാം സുഹൈൽ ബാഖവി ഉദ്ഘാടനം ചെയ്യും. മഹല്ല് പ്രസിഡന്റ് ജമാൽ ചാലിൽ അധ്യക്ഷത വഹിക്കും.