മൂവാറ്റുപുഴ: ലയണ്‍സ് ക്ലബ് ഓഫ് ഏനാനല്ലൂരിന്റെയും മുത്തൂറ്റ് സ്നേഹാശ്രയയുടെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ രക്ത പരിശോധന ക്യാന്പ് നടത്തി. ലയണ്‍സ് ക്ലബ് ഓഡിറ്റോറിയത്തിൽ ലയണ്‍സ് ഇന്റർ നാഷണൽ പ്രിൻസിപ്പൽ സെക്രട്ടറി ഓഫ് ഡയബെറ്റിക്സ് ലയണ്‍ കെ.ബി. ഷൈൻകുമാർ ക്യാന്പ് ഉദ്ഘാടനം ചെയ്തു. വിനോദ് ജോണ്‍, സെക്രട്ടറി മാത്യു ജോസഫ്, ട്രഷറർ ലിബിൻ ബേബി എന്നിവർ പ്രസംഗിച്ചു. ജീവിത ശൈലി രോഗങ്ങൾ, വൃക്ക രോഗങ്ങൾ എന്നിവ നിർണയിക്കുന്നതിന് ആവശ്യമായ പരിശോധനകൾ ക്യാന്പിൽ സൗജന്യമായി നൽകി.