മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ ഗവ. കോളജ് അനുവദിക്കണമെന്ന് എസ്എഫ്ഐ മൂവാറ്റുപുഴ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. വിദ്യാഭ്യാസ മേഖലയിൽ മുന്നിൽ നിൽക്കുന്ന കാർഷിക മേഖലയായ മൂവാറ്റുപുഴയിൽ സർക്കാരിന്റെ സഹായത്തോടെ ഉന്നത വിദ്യാഭ്യാസത്തിന് കൂടുതൽ സാഹചര്യമൊരുക്കാൻ ഗവ. കോളജ് അനുവദിച്ച് പ്രവർത്തനം തുടങ്ങണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. എസ്എഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം ഇ. അഫ്സൽ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. 130 പ്രതിനിധികൾ പങ്കെടുത്തു. ഏരിയ സെക്രട്ടറി അഖിൽ പ്രകാശ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ഏരിയ പ്രസിഡന്റ് ഹക്കീം ഉൾപ്പെട്ട പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു.