മൂവാറ്റുപുഴ: പായിപ്ര പഞ്ചായത്തിലെ പള്ളിച്ചിറങ്ങരയിലെ പള്ളിച്ചിറ ടൂറിസം പദ്ധതി യാഥാർഥ്യമാകുന്നു. പദ്ധതി പ്രദേശം ടൂറിസം ഡയറക്ടർ പി.ബി. നൂഹ് സന്ദർശിച്ചു. പദ്ധതിക്ക് അന്തിമ അനുവാദം നൽകുന്നതിന് മുന്നോടിയാണ് സ്ഥലത്ത് ഡയറക്ടറുടെ സന്ദർശനം. എംസി റോഡിന് അഭിമുഖമായി 1.15 ഏക്കർ സ്ഥലത്താണ് പള്ളിചിറ സ്ഥിതി ചെയ്യുന്നത്.
ഇവിടെ 1.20 കോടി രൂപയുടെ പദ്ധതിയാണ് പഞ്ചായത്ത് ടൂറിസം ഡസ്റ്റിനേഷൻ ചലഞ്ചിന്റെ ഭാഗമായി സമർപ്പിച്ചിരുന്നത്. ഓരോ പഞ്ചായത്തിലും ഓരോ പദ്ധതിക്കാണ് സർക്കാർ അനുമതി നൽകുക. പദ്ധതി ചെലവിന്റെ 40 ശതമാനം ടൂറിസം വകുപ്പും 60 ശതമാനം പഞ്ചായത്തുമാണ് കണ്ടെത്തേണ്ടത്. ചിറയുടെ വിസ്തീർണം കുറയാത്ത തരത്തിൽ നടപ്പാതയും ഇതിനു ചേർന്ന് വ്യായാമ സജ്ജീകരണങ്ങളും വിളക്കുകാലുകളും പെഡസ്റ്റിൽ ബോട്ടുകളും (ചവിട്ടു ബോട്ടുകൾ) അടക്കം ആകർഷണ സൗകര്യങ്ങളോടെയാണ് പദ്ധതി തയാറാക്കിയിട്ടുള്ളത്.
വേനൽക്കാലത്ത് ചിറ വറ്റിവരണ്ടുപോവുകയാണ് ചെയ്യാറുള്ളത്. ഇതിന് പരിഹാരമായി പെരിയാർ വാലി കനാലിൽനിന്ന് വെള്ളമെത്തിച്ച് ചിറ നിറയ്ക്കുന്നതിനുള്ള പദ്ധതിയും പ്രവർത്തനം ആരംഭിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വർക്കി പറഞ്ഞു. ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ സത്യജിത്ത് ശങ്കർ, പ്രോജക്റ്റ് എൻജിനീയർ അരുണ്‍ലാൽ ജോസ് എന്നിവരടങ്ങുന്ന ഉന്നത്തല സംഘമാണ് പദ്ധതി പ്രദേശം സന്ദർശിച്ചത്.
വൈസ് പ്രസിഡന്റ് ഷോബി അനിൽ, സ്ഥിരംസമിതി അധ്യക്ഷൻ വി.ഇ. നാസർ, വാർഡംഗം എം.എ. നൗഷാദ്, ബ്ലോക്ക് പഞ്ചായത്തംഗം റീന സജി എന്നിവരും ടൂറിസം ഡയറക്ടറോടൊപ്പം ഉണ്ടായിരുന്നു.