വൈപ്പിൻ: ക്ലച്ച് തകരാറിലായതിനെ തുടർന്ന് തിങ്കളാഴ്ച മുതൽ സർവീസ് നിർത്തിവച്ചിരുന്ന സേതു സാഗർ-2 എന്ന റോ-റോ ജങ്കാർ ഇന്നു രാവിലെ ആറു മുതൽ സർവീസ്പുനരാരംഭിക്കുമെന്ന് കിൻകോ അധികൃതർ അറിയിച്ചു. അതേ സമയം നാലു മാസങ്ങൾക്ക് മുമ്പ് എൻജിൻ തകരാറിലായി കെട്ടിയിട്ടിരിക്കുന്ന സേതുസാഗർ - 1 എന്ന ജങ്കാർ അറ്റകുറ്റപ്പണികൾ നടത്തി സർവീസിനിറക്കുന്ന കാര്യത്തിൽ ഇപ്പോഴും തീരുമാനമായില്ല.
ഇതിൽ പ്രതിഷേധിച്ച് നാളെ രാവിലെ ഒമ്പതിന് വൈപ്പിൻ-ഫോർട്ട്കൊച്ചി പാസഞ്ചേഴ്സ് അസോസിയേഷൻ വൈപ്പിൻ റോ-റോ ജെട്ടിയിൽ ധർണ നടത്തും. അഡ്വ. സാജൻ മണ്ണാളി ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് ഫ്രാൻസിസ് ചമ്മിണി അധ്യക്ഷതവഹിക്കും.