+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പാ​റ​ക്ക​ട​വ് ബ്ലോ​ക്ക് കൃ​ഷിഗ്രാ​മം പ​ദ്ധ​തി​ക്ക് തു​ട​ക്കം

നെ​ടു​മ്പാ​ശേ​രി: പാ​റ​ക്ക​ട​വ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ ബ​ഹു​വ​ർ​ഷ പ​ദ്ധ​തി​യാ​യ പാ​റ​ക്ക​ട​വ് കൃ​ഷി ഗ്രാ​മം പ​ദ്ധ​തി​യു​ടെ ആ​ദ്യ​ഘ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചു. പു​ത്ത​ൻ​വേ​ലി​ക്ക​ര പ​
പാ​റ​ക്ക​ട​വ് ബ്ലോ​ക്ക് കൃ​ഷിഗ്രാ​മം പ​ദ്ധ​തി​ക്ക് തു​ട​ക്കം
നെ​ടു​മ്പാ​ശേ​രി: പാ​റ​ക്ക​ട​വ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ ബ​ഹു​വ​ർ​ഷ പ​ദ്ധ​തി​യാ​യ പാ​റ​ക്ക​ട​വ് കൃ​ഷി ഗ്രാ​മം പ​ദ്ധ​തി​യു​ടെ ആ​ദ്യ​ഘ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചു. പു​ത്ത​ൻ​വേ​ലി​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ ചെ​റു​ക​ട​പ്പു​റം പ്ര​ദേ​ശ​ത്ത് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ക​രാ​ർ പ്ര​കാ​രം ല​ഭ്യ​മാ​ക്കി​യ അ​ഞ്ച്ഏ​ക്ക​ർ ഭു​മി​യി​ലാ​ണ് പ​ദ്ധ​തി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്.

പു​ത്ത​ൻ​വേ​ലി​ക്ക​ര പ​ഞ്ചാ​യ​ത്ത് നി​ർ​ദേ​ശി​ച്ച ക​ർ​ഷ​ക ഗ്രൂ​പ്പാ​ണ് കാ​ർ​ഷി​ക പ്ര​വൃ​ത്തി​ക​ൾ ന​ട​ത്തു​ന്ന​ത്. വി​ഷ ര​ഹി​ത പ​ച്ച​ക്ക​റി​യു​ടെ ഉ​ത്പാ​ദ​ന​വും വി​ത​ര​ണ​വും, മാ​തൃ​കാ കൃ​ഷി​ത്തോ​ട്ട​ങ്ങ​ൾ, അ​ന്യം നി​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന നാ​നാ​ത​രം കി​ഴ​ങ്ങ് വ​ർ​ഗ​ങ്ങ​ളു​ടെ ഉ​ത്പാ​ദ​നം, പ​ച്ച​ക്ക​റി​തൈ​ക​ളു​ടെ ഉ​ല്പാ​ദ​നം, ജൈ​വ​വ​ള - കീ​ട​നാ​ശി​നി നി​ർ​മാ​ണ യൂ​ണി​റ്റ്, അ​ത്യു​ത്പാ​ദ​ന​ശേ​ഷി​യു​ള്ള തെ​ങ്ങി​ൻ തൈ ​ഉ​ത്പാ​ദ​നം എ​ങ്ങി​നെ വി​വി​ധ സം​രം​ഭ​ങ്ങ​ളാ​ണ് പ​ദ്ധ​തി​യി​ൽ ല​ക്ഷ്യ​മി​ടു​ന്ന​ത്. പ​ദ്ധ​തി​യു​ടെ ആ​ദ്യ ഘ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​വി. പ്ര​ദീ​ഷ് ന​ട​ത്തി. പു​ത്ത​ൻ​വേ​ലി​ക്ക​ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റോ​സി ജോ​ഷി അ​ധ്യ​ക്ഷ​യാ​യി​രു​ന്നു. ഷെ​റു​ബി സെ​ല​സ്റ്റീ​ന, സി.​എം. വ​ർ​ഗീ​സ്, ആ​നി കു​ഞ്ഞു​മോ​ൻ, വി.​ടി. സ​ലീ​ഷ്, സി.​കെ. കാ​സിം ദി​ലീ​പ് ക​പ്ര​ശേ​രി, സു​മീ​ല ശി​വ​ൻ, കെ.​കെ. ശ​ശി​എ​ന്നി​വ​ർ സം​സാ​രി​ച്ചു.