+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സം​സ്കൃ​ത സ​ർ​വക​ലാ​ശാ​ല​യി​ൽ ഓ​ൺ​ലൈ​ൻ കോ​ഴ്സു​ക​ൾ തുടങ്ങും

കാ​ല​ടി : ശ്രീ ​ശ​ങ്ക​രാ​ചാ​ര്യ സം​സ്‌​കൃ​ത സ​ർ​വ​ക​ലാ​ശാ​ല​യി​ൽ കൂടുതൽ ഓ​ൺ​ലൈ​ൻ കോ​ഴ്സു​ക​ൾ ആ​രം​ഭി​ക്കും. ഇ​തി​നാ​യി കാ​ല​ടി മു​ഖ്യ​ക്യാ​മ്പ​സി​ൽ എ​സ്എ​സ്‌യുഎ​സ് സെ​ന്‍റ​ർ ഫോ​ർ ഓ​ൺ​ലൈ​ൻ കോ​ഴ്സ​സ് ആ​
സം​സ്കൃ​ത സ​ർ​വക​ലാ​ശാ​ല​യി​ൽ  ഓ​ൺ​ലൈ​ൻ കോ​ഴ്സു​ക​ൾ തുടങ്ങും
കാ​ല​ടി : ശ്രീ ​ശ​ങ്ക​രാ​ചാ​ര്യ സം​സ്‌​കൃ​ത സ​ർ​വ​ക​ലാ​ശാ​ല​യി​ൽ കൂടുതൽ ഓ​ൺ​ലൈ​ൻ കോ​ഴ്സു​ക​ൾ ആ​രം​ഭി​ക്കും. ഇ​തി​നാ​യി കാ​ല​ടി മു​ഖ്യ​ക്യാ​മ്പ​സി​ൽ എ​സ്എ​സ്‌യുഎ​സ് സെ​ന്‍റ​ർ ഫോ​ർ ഓ​ൺ​ലൈ​ൻ കോ​ഴ്സ​സ് ആ​രം​ഭി​ക്കും.

ഇ​ന്ന് ചേ​ർ​ന്ന സ​ർ​വക​ലാ​ശാ​ല സി​ൻ​ഡി​ക്കേ​റ്റ് യോ​ഗ​ത്തി​ൽ അ​വ​ത​രി​പ്പി​ച്ച 2023-24സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തെ ബ​ജ​റ്റി​ലാ​ണ് ഈ ​തീ​രു​മാ​നം. ഫി​നാ​ൻ​സ് സ്ഥി​രം സ​മി​തി ക​ൺ​വീ​ന​ർ പ്ര​ഫ. ഡി. ​സ​ലിം​കു​മാ​ർ ബ​ജ​റ്റ് അ​വ​ത​രി​പ്പി​ച്ചു. 140.94കോ​ടി രൂ​പ വ​ര​വും 162.07കോ​ടി രൂ​പ ചെ​ല​വു​മു​ള​ള ബജറ്റാണ് അവതരിപ്പിച്ചത്.

കാ​ല​ടി മു​ഖ്യ​കേ​ന്ദ്ര​ത്തി​ൽ എട്ടു കോ​ടി രൂ​പ​ ചെലവിൽ സ്പോ​ർ​ട്സ് ഹോ​സ്റ്റ​ൽ നി​ർ​മിക്കും. സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തേ​യ്ക്ക് പ​ദ്ധ​തി​യേ​ത​ര ധ​ന​സ​ഹാ​യ​മാ​യി 7390.90 ല​ക്ഷം രൂ​പ​യും പ​ദ്ധ​തി ധ​ന​സ​ഹാ​യ​മാ​യി 2205 ല​ക്ഷം രൂ​പ​യു​മാ​ണ് സ​ർ​ക്കാ​ർ വ​ക​യി​രു​ത്തി​യി​രി​ക്കു​ന്ന​ത്. സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ബ​ജ​റ്റി​ൽ സ​ർ​ക്കാ​ർ ധ​ന​സ​ഹാ​യം ഉ​ൾ​പ്പെ​ടെ 7813.24 ല​ക്ഷം രൂ​പ പ​ദ്ധ​തി​യേ​ത​ര​യി​ന​ത്തി​ലും 2951 ല​ക്ഷം രൂ​പ പ​ദ്ധ​തി​യി​ന​ത്തി​ലും വ​രു​മാ​നം പ്ര​തീ​ക്ഷി​ക്കു​ന്നു. പ​ദ്ധ​തി​യി​ന​ത്തി​ൽ 2957ല​ക്ഷം രൂ​പ​യു​ടെ​യും പ​ദ്ധ​തി​യേ​ത​ര​യി​ന​ത്തി​ൽ 9920.67ല​ക്ഷം രൂ​പ​യു​ടെ​യും ചെ​ല​വു​ക​ൾ പ്ര​തീ​ക്ഷി​ക്കു​ന്നു. വൈ​സ് ചാ​ൻ​സ​ല​ർ പ്ര​ഫ. എം. ​വി. നാ​രാ​യ​ണ​ൻ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.