കൊച്ചി:ഹരിത ട്രൈബ്യൂണല്‍ കൊച്ചി കോര്പറേഷന് 100 കോടി പിഴയിട്ട സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരാണ് ഒന്നാംപ്രതിയെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്. കൊച്ചി കോര്പറേഷന് ഭരണസമിതി പിരിച്ചുവിടാന്‍ സര്‍ക്കാര്‍ തയാറാകണം. സംഭവത്തിന് ഉത്തരവാദികളായ സര്‍ക്കാര്‍, കോര്പറേഷന് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.