കൊടുങ്ങല്ലൂർ: മീനഭരണി മഹോത്സവത്തോടനുബന്ധിച്ച് അന്നദാനയജ്ഞ സമിതിയുടെ നേതൃത്വത്തിൽ സേവാഭാരതിയുടേയും വിവിധ ഹൈന്ദവ സംഘടനകളുടേയും ആഭിമുഖ്യത്തിൽ 22,23,24 തീയതികളിൽ അന്നദാനയജ്ഞം നടത്തും. ക്ഷേത്രത്തിന്റെ തെക്കേ നടയിൽ സജ്ജമാക്കിയ പന്തലിൽ പ്രഭാത ഭക്ഷണം, തുടർച്ചയായി അന്നദാനം, കുടിവെള്ളം, ചികിത്സാസഹായം, ആംബുലൻസ് സഹായം, ഇൻഫർമേഷൻ സെന്റര്‍ തുടങ്ങിയ സേവാപ്രവർത്തങ്ങളും നടത്തും. അന്നദാനയജ്ഞത്തിന്റെ കലവറനിറയ്ക്കൽ 21 ന് രാവിലെ ഒമ്പതിന് നടക്കും. മാർച്ച് 22 ന് അന്നദാന യജ്ഞസമിതി ചെയർമാൻ പ്രഫ.പി. നാരായണൻകുട്ടി മേനോന്റെ അധ്യക്ഷതയിൽ കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ്് ഡോ.എം.കെ. സുദർശനൻ യജ്ഞം ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ ആർഎസ്എസ് പ്രാന്തകാര്യ വാഹ് പി.എൻ. ഈശ്വരൻ സേവാസന്ദേശം നൽകും.