മുരിങ്ങൂർ: മുരിങ്ങൂർ സെന്റ് ജോസഫ്സ് എൽപി സ്കൂൾ പുനർനിർമാണ ധനസമാഹരണ ഉദ്ഘാടനം ഇന്ന്. വൈകിട്ട് 4.30ന് സനീഷ് കുമാർ ജോസഫ് എംഎൽഎ ആദ്യ സംഭാവന ഏറ്റുവാങ്ങി നിർവഹിക്കും. ചെയർമാൻ മുരിങ്ങൂർ സെന്റ് സെബാസ്റ്റ്യാൻസ് വികാരി റവ.ഡോ. പോൾ വെള്ളറയ്ക്കൽ അധ്യക്ഷനാവും. 90 ലക്ഷം രൂപയുടെ ബജറ്റിൽ പണിതുയർത്താൻ ഉദ്ദേശിക്കുന്ന പുതിയ കെട്ടിട സമുച്ചയത്തിന് സമിതി കണ്ടെത്തേണ്ടത് 50 ലക്ഷം രൂപയാണ്.