മാമ്പ്ര: സെന്റ്് ജോസഫ് പള്ളിയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ മരണതിരുനാൾ ഇന്ന്. വൈകീട്ട് 5.30ന് നടക്കുന്ന ആഘോഷമായ വിശുദ്ധ കുർബാനയ്ക്ക് ഫാ. നൈജു ജോൺ തേക്കുംകാട്ടിൽ കാർമികനാകും. തുടർന്ന് വചന സന്ദേശം, നേർച്ച സദ്യ.