ചാലക്കുടി: സംസ്ഥാന സഹകരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ തണ്ണീർ പന്തലുകൾ ആരംഭിക്കുന്ന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ടൗണ്‍ സഹകരണ ബാങ്ക് നീതി മെഡിക്കൽ സ്റ്റോറിനു സമീപം സനീഷ്കുമാർ ജോസഫ് എംഎൽഎ നിർവഹിച്ചു. മുകുന്ദപുരം സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ജോസ് ജെ. ചിറ്റിലപ്പിള്ളി അധ്യക്ഷനായി. നഗരസഭ ചെയർമാൻ എബി ജോർജ് മുഖ്യാതിഥിയായി. എം. ശബരിനാഥൻ, എം.എം. അനിൽകുമാർ, ടി. ശ്രീകുമാർ, ലസ്ലിൻ ജോസ്, സാബു, ടി.ആർ. രഞ്ചു, ബ്ലിസിൻ ഡേവീസ്, വി.ആർ. സജീവൻ എന്നിവർ പ്രസംഗിച്ചു.