ചിറ്റാട്ടുകര: കോണ്‍ഗ്രസിന്റെ എളവള്ളി പഞ്ചായത്ത് ഓഫീസ് മാർച്ചിൽ പോലീസുമായി സംഘർഷം.
പഞ്ചായത്തിന്റെ ഗേറ്റ് തള്ളിതുറക്കാനുള്ള കോണ്‍ഗ്രസ് പ്രവർത്തകരുടെ ശ്രമം പോലീസ് തടഞ്ഞു. പിന്നീട് മുതിർന്ന നേതാക്കൾ ഇടപെട്ട് സമരക്കാരെ മാറ്റി പ്രതിഷേധയോഗം ചേരുകയായിരുന്നു. കോണ്‍ഗ്രസ് അംഗങ്ങളുടെ വിയോജന കുറിപ്പ് കണക്കിലെടുക്കാതെ പഞ്ചായത്ത് ഭരണസമിതി നിറുത്തിവച്ച ജലനിധിയിൽ നിന്നുമുള്ള വെള്ള വിതരണം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ടും കുടിക്കുവാൻ സാധിക്കാത്ത വെള്ളത്തിന്റെ കരം ഒഴിവാക്കണമെന്നാവശ്യപ്പെട്ടുമാണ് കോണ്‍ഗ്രസ് എളവള്ളി മണ്ഡലം കമ്മിറ്റി പ്രതിഷേധ മാർച്ച് നടത്തിയത്.
ജലനിധിയെ തകർത്ത് പുതിയ ജലവിതരണ പദ്ധതി കൊണ്ടുവരാനും അതിലൂടെ കളിമണ്‍ ഖനനവും കമ്മീഷനും ലക്ഷ്യമാക്കിയാണ് എളവള്ളി പഞ്ചായത്ത് പ്രസിഡന്റ് പച്ചക്കള്ളം പറയുന്നതെന്ന് ദളിത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് സി.സി. ശ്രീകുമാർ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്ത് പറഞ്ഞു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സി.ജെ. സ്റ്റാൻലി അധ്യക്ഷത വഹിച്ചു. ഡിസിസി സെക്രട്ടറി പി.കെ. രാജൻ, ബ്ലോക്ക് പ്രസിഡന്റ് എ.ടി. സ്റ്റീഫൻ, മെന്പർമാരായ സുന്ദരൻ കുന്നത്തുള്ളി, ലിസി വർഗീസ്, സീമ ഷാജു, എം.പി. ശരത്കുമാർ, കോണ്‍ഗ്രസ് നേതാക്കളായ എ.ഡി. സാജു, വർഗീസ് മാനത്തിൽ, എൻ.കെ. സുലൈമാൻ, കോയ പോക്കാക്കില്ലത്ത്, കെ.പി. വിവേകൻ, പ്രസാദ് വാക, ജിന്റോ തേറാട്ടിൽ എന്നിവർ സംസാരിച്ചു.