പാലയൂർ: ആയിരങ്ങൾക്ക് ആത്മീയ ചൈതന്യം പകർന്ന് പാലയൂർ മാർ തോമ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർഥകേന്ദ്രത്തിൽ അഞ്ചു ദിവസം മുൻപ് ആരംഭിച്ച ബൈബിൾ കണ്വൻഷൻ ഇന്ന് സമാപിക്കും.
പോട്ട ഡിവൈൻ ധ്യാന കേന്ദ്രത്തിലെ ഫാ. മാത്യു നായ്ക്കാംപറന്പിലാണ് ഇന്നലെയും ഇന്നും കണ്വൻഷൻ നയിക്കുന്നത്. സമാപന ദിവസമായ ഇന്ന് വൈകീട്ട് 5.30ന് അർപ്പിക്കുന്ന ദിവ്യബലിയ്ക്ക് മുഖ്യ കാർമിത്വം വഹിക്കുന്നതും സമാപന സന്ദേശം നൽകുന്നതും സിഎംഐ സഭ പ്രൊവിൻഷാൾ ഫാ. ഡേവിസ് പനക്കലാണ്. രാത്രി ഒന്‍പതുവരെയാണ് കണ്വൻഷൻ. 3000 പേർക്ക് ഇരിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടന്ന് ആർച്ച് പ്രിസ്റ്റ് ഫാ. ഡേവീസ് കണ്ണന്പുഴ, സഹവികാരി ഫാ. ആന്റോ രായപ്പൻ, ഫാ. പ്രിന്റോ കുളങ്ങര, കണ്‍വീനർ തോമസ് ചിറമ്മൽ എന്നിവർ അറിയിച്ചു. അടുത്ത ഞായറാഴ്ച അതിരൂപതയുടെ നേതൃത്വത്തിൽ നടത്തുന്ന പാലയൂർ മഹാതീർഥാടനത്തിന്റെ ഭാഗമായാണ് കണ്വൻഷൻ.