തൃക്കൂർ: പഞ്ചായത്തിലെ എസ്എംഎസ് റോഡിന്റെ ഒന്നാംഘട്ടം പൂർത്തീകരിച്ചതിന്റെ ഉദ്ഘാടനം നടന്നു. കെ.കെ. രാമചന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. തൃക്കൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൈമണ്‍ നന്പാടൻ അധ്യക്ഷതവഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആർ. രഞ്ജിത്ത്, ജില്ലാ പഞ്ചായത്ത് അംഗം ജോസഫ് ടാജറ്റ്, പഞ്ചായത്തംഗം കപിൽ രാജ് എന്നിവർ പങ്കെടുത്തു. മുഖ്യമന്ത്രിയുടെ റോഡ് പുനരുദ്ധാരണ ഫണ്ടിൽനിന്ന് 80 ലക്ഷവും എംഎൽഎയുടെ ആസ്തി വികസനഫണ്ടിൽ നിന്ന് 21 ലക്ഷവും ചിലവഴിച്ചാണ് ഒന്നാംഘട്ടം പൂർത്തീകരിച്ചത്. രണ്ടരകിലോമീറ്റർ ദൂരമുള്ള റോഡിന്റെ 640 മീറ്ററാണ് ഒന്നാംഘട്ടത്തിൽ പൂർത്തീകരിച്ചത്.