പട്ടിക്കാട്: കോണ്‍ഗ്രസ് നേതാവും മുൻ എംഎൽഎയുമായ ടി.വി. ചന്ദ്രമോഹൻ സഞ്ചരിച്ചിരുന്ന കാർ ചെന്പൂത്രയിൽ വച്ച് അപകടത്തിൽപ്പെട്ടു. അദ്ദേഹത്തിനും കാർ ഓടിച്ചിരുന്ന ശരത്തിനും കാര്യമായ പരിക്കുകളില്ല. ഇന്നലെ രാവിലെ 11.30നായിരുന്നു അപകടം. പാലക്കാട് ഭാഗത്തേയ്ക്കുള്ള പാതയിൽ ചെന്പൂത്ര ബസ് സ്റ്റോപ്പിനു സമീപംവച്ചാണ് അപകടം. കാറിനു പിന്നിൽ വരികയായിരുന്ന പിക്കപ്പ് വാൻ പിന്നിൽ തട്ടിയതിനെ തുടർന്നു നിയന്ത്രണംവിട്ട കാർ ഡിവൈഡറിലെ അയേണ്‍ ക്രാഷ് ബാരിയറിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നെങ്കിലും ഇരുവരും അത്ഭുതകരമായി രക്ഷപ്പെട്ടു. പീച്ചി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകനായ വി. സുകുമാരൻ മാസ്റ്ററുടെ യാത്രയയപ്പ് യോഗത്തിൽ പങ്കെടുക്കാൻ പോകുന്ന വഴിയാണ് അപകടം ഉണ്ടായത്. എറണാകുളത്തു നിന്നും കോയന്പത്തൂരിലേയ്ക്കു പോകുകയായിരുന്ന പിക്കപ്പ് വാനാണ് അപകടത്തിൽപ്പെട്ടത്. വാനിന്റെ ഡ്രൈവറും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.