കരിമ്പൻ: ഹൈറേഞ്ചിലെ നോമ്പുകാല തീർഥാടന കേന്ദ്രമായ എഴുകുംവയൽ കുരിശുമലയിലേക്ക് ഇടുക്കി രൂപതാതല തീർഥാടനത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. 31ന് രൂപതാധ്യക്ഷൻ മാർ ജോൺ നെല്ലിക്കുന്നേലിന്റെ നേതൃത്വത്തിൽ ആയിരക്കണക്കിനു വിശ്വാസികൾ തീർഥാടനത്തിൽ പങ്കെടുക്കും.
രൂപതയുടെ വിവിധ ഭാഗങ്ങളിൽനിന്നായി കാൽനടയായാണ് തീർഥാടകർ എഴുകുംവയലിൽ എത്തുന്നത്. രൂപതയിലെ മുഴുവൻ ഫൊറോന ദേവാലയങ്ങളിൽനിന്നു തീർഥാടകസംഘം എഴുകുംവയലിലേക്ക് പുറപ്പെടും.
കാൽനടയായി തീർഥാടനത്തിൽ സംബന്ധിക്കാൻ സാധിക്കുന്ന എല്ലാവരും നിശ്ചയിക്കപ്പെട്ട സംഗമസ്ഥലങ്ങളായ നെടുങ്കണ്ടം, തങ്കമണി, ബഥേൽ, തോപ്രാംകുടി, ഉദയഗിരി, ഇരട്ടയാർ എന്നിവിടങ്ങളിൽ നിശ്ചിത സമയത്ത് എത്തണമെന്ന് രൂപത കേന്ദ്രത്തിൽനിന്നു അറിയിച്ചു.
പാണ്ടിപ്പാറ വിശുദ്ധ യൗസേപ്പിതാവിന്റെ തീർഥാടന ദേവാലയത്തിൽനിന്ന് രാവിലെ എട്ടിനു മാർ ജോൺ നെല്ലിക്കുന്നേലിന്റെ നേതൃത്വത്തിൽ തീർഥാടനം ആരംഭിക്കും.
ഇടവകകളിൽനിന്നു പാരിഷ് കൗൺസിൽ, സംഘടനാ ഭാരവാഹികൾ, മതാധ്യാപകർ കൂടാതെ പങ്കെടുക്കാനാഗ്രഹിക്കുന്ന എല്ലാവർക്കും നോമ്പുകാല തീർഥാടനത്തിൽ പങ്കെടുക്കാനുള്ള ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.
വിവിധ സ്ഥലങ്ങളിൽനിന്നു എത്തുന്ന തീർഥാടകർ വൈകുന്നേരം 5.30ന് എഴുകുംവയൽ മലയടിവാരത്തുള്ള കുരിശുപള്ളിയിൽ ഒത്തുകൂടി പ്രാരംഭ പ്രാർഥന ചൊല്ലി മലകയറും. രാത്രി എട്ടിന് മാർ ജോൺ നെല്ലിക്കുന്നേലിന്റെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിക്കും.
രൂപത മുഖ്യ വികാരി ജനറാൾ മോൺ. ജോസ് പ്ലാച്ചിക്കൽ ജനറൽ കൺവീനറായി വിവിധ കമ്മിറ്റികൾ രൂപീകരിച്ചു.