അടിമാലി: മാങ്കുളം ആറാംമൈലിൽ നാലു പേർക്ക് കടന്നൽക്കുത്തേറ്റു. ആറാംമൈൽ സ്വദേശി ജോണ്സണ് കണ്ണോത്തുകുഴിയിൽ, ഭാര്യ വത്സമ്മ, വത്സമ്മയുടെ മാതാവ് ഏലിക്കുട്ടി മാനുവൽ, വിജയൻ ഇടയാടിക്കുഴിയിൽ എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ ഉച്ചകഴിഞ്ഞായിരുന്നു സംഭവം.
പ്രദേശത്ത് പഴയ ആലുവ-മൂന്നാർ റോഡിൽ തൊഴിലുറപ്പ് തൊഴിലാളികളെയാണ് കടന്നൽ ആക്രമിച്ചത്. ഈ സമയം ഇതുവഴി കടന്നുപോയ പ്രദേശവാസി ജോണ്‍സനും കടന്നലിന്റെ കുത്തേറ്റു. ജോണ്‍സനെ അടിമാലി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ മറ്റുള്ളവരും ആശുപത്രിയിൽ ചികിത്സ തേടി.