+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജി​ല്ല​യി​ലെ ഭൂ​പ​തി​വ് ഓ​ഫീ​സു​ക​ൾ തു​ട​രും: മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ

ചെ​റു​തോ​ണി: ജി​ല്ല​യി​ലെ ഭൂ​പ​തി​വ് ഓ​ഫീ​സു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം 31നു ​ശേ​ഷ​വും തു​ട​രു​മെ​ന്ന് മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ. താ​ത്കാ​ലി​ക​മാ​യി ആ​രം​ഭി​ച്ച ഇ​ത്ത​രം ഓ​ഫീ​സു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന
ജി​ല്ല​യി​ലെ ഭൂ​പ​തി​വ് ഓ​ഫീ​സു​ക​ൾ തു​ട​രും: മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ
ചെ​റു​തോ​ണി: ജി​ല്ല​യി​ലെ ഭൂ​പ​തി​വ് ഓ​ഫീ​സു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം 31നു ​ശേ​ഷ​വും തു​ട​രു​മെ​ന്ന് മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ. താ​ത്കാ​ലി​ക​മാ​യി ആ​രം​ഭി​ച്ച ഇ​ത്ത​രം ഓ​ഫീ​സു​ക​ളു​ടെ പ്ര​വ​ർ​ത്ത​നാ​നു​മ​തി ഓ​രോ വ​ർ​ഷ​വും പു​തു​ക്കി ന​ൽ​കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്.

സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ര​ണ്ടാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് താ​ലൂ​ക്ക് അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന അ​ദാ​ല​ത്തി​നു മു​ന്നോ​ടി​യാ​യി ഇ​ടു​ക്കി-​ക​ഞ്ഞി​ക്കു​ഴി വി​ല്ലേ​ജി​ലെ പ​ട്ട​യ ന​ട​പ​ടി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ട​സ​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ന് റ​വ​ന്യു മ​ന്ത്രി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ യോ​ഗം വി​ളി​ച്ചു​ചേ​ർ​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ഇ​ടു​ക്കി താ​ലൂ​ക്ക്ത​ല ലാ​ൻ​ഡ് അ​സൈ​ൻ​മെ​ന്‍റ് ക​മ്മ​റ്റി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ലൈ​ഫ് മി​ഷ​ൻ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ട്ട ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് വീ​ടു വെ​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ഭൂ​മി​യു​ടെ കൈ​വ​ശ​രേ​ഖ ന​ൽ​കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ കൂ​ടു​ത​ൽ മാ​നു​ഷി​ക പ​രി​ഗ​ണ​ന​യോ​ടെ സ​മ​യ​ബ​ന്ധി​ത​മാ​യി കൈ​കാ​ര്യം ചെ​യ്യ​ണ​മെ​ന്ന് മ​ന്ത്രി ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി.
ഇ​ടു​ക്കി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ജി ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ജോ​ർ​ജ് ജോ​സ​ഫ്, ജി​ൻ​സി ജോ​യി, കെ.​സി. സു​രേ​ഷ്, ഇ​ടു​ക്കി ത​ഹ​സി​ൽ​ദാ​ർ​മാ​രാ​യ എ​ൻ. വി​ജ​യ, മി​നി കെ. ​ജോ​ണ്‍, വി​വി​ധ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളാ​യ ഷാ​ജി കാ​ഞ്ഞ​മ​ല, പി.​ഡി. ജോ​സ​ഫ്, എ​ൻ.​വി. ബേ​ബി, സി​നോ​ജ് വ​ള്ളാ​ടി, പി.​കെ. ജ​യ​ൻ, തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.