കാളികാവ്: ആറു മാസം മുന്പ് കഞ്ചാവ് കൈവശം വച്ചെന്ന് കണ്ടെത്തി യുവാവിനെ നിലന്പൂർ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ചോക്കാട് പരുത്തിപ്പറ്റ സ്വദേശി ചെർളക്കോടൻ അഫ്സലി (31) നെയാണ് നിലന്പൂർ എക്സൈസ് സിഐ അറസ്റ്റ് ചെയ്തത്. മറ്റൊരു കേസിൽ ചോദ്യം ചെയ്യലിനിടെയാണ് കഞ്ചാവ് കേസിൽ അഫ്സലിനെ അറസ്റ്റ് ചെയ്തത്.
2022 ഓഗസ്റ്റിൽ പരുത്തിപെറ്റയിലെ വീട്ടിൽ നിന്നു 1.580 കിലോഗ്രാം കഞ്ചാവ് പിടികൂടിയിരുന്നു. വീട് കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടത്തുന്ന വിവരമറിഞ്ഞു പരിശോധനയിലാണ് അന്ന് കഞ്ചാവ് കണ്ടെത്തിയത്. ആളില്ലാതെ അടച്ചുപൂട്ടിയ വീട് കുത്തിത്തുറന്നാണ് കഞ്ചാവ് കണ്ടെത്തിയത്.