പെരിന്തൽമണ്ണ: പെരിന്തൽമണ്ണ ടൗണ്‍ ലയണ്‍സ് ക്ലബിൽ ഡിസ്ട്രിക്ട് ഗവർണറുടെ സന്ദർശനത്തോടനുബന്ധിച്ചു വിവിധ സേവന പ്രവർത്തനങ്ങൾ നടത്തി. സ്വാന്തനം ജില്ലാ മാനസികാരോഗ്യ പദ്ധതിയുമായി ബന്ധപ്പെട്ടു പകൽവീടിനു എൽസിഡി പ്രൊജക്ടർ സംഭാവന ചെയ്തു. വോയിസ് ഓഫ് കുന്നപ്പള്ളി എന്ന സംഘടനയുടെ പെയിൻ ആൻഡ് പാലിയേറ്റീവ് പദ്ധതിക്കു ഹോസ്പിറ്റൽ സാമഗ്രികൾ വാങ്ങാൻ 25000 രൂപ, മണ്ണാർക്കാട് പെയിൻ ആൻഡ് പാലിയേറ്റീവിന് ആംബുലൻസ് വാങ്ങുവാൻ 25000 രൂപ, എൽസിഐഎഫിലേക്ക് 5000 രൂപ എന്നിങ്ങനെ സംഭാവന നൽകി.
പ്രസിഡന്റ് അഡ്വ. ബെന്നി തോമസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ഡിജി സുഷമ നന്ദകുമാർ ഉദ്ഘാടനം ചെയ്തു.
സെക്രട്ടറി ഡോ. നഈമു റഹുമാൻ റിപ്പോർട്ട് അവതരിപ്പിച്ചു. ഡിസ്ട്രിക്ട് ലീഡർ അഷ്റഫ്, ഡിസിമാർ അനിൽകുമാർ, ബാബു ദിവാകരൻ, ഏരിയ ലീഡർ പ്രസാദ്, എസിഎസ് കെ.സി ഇസ്മായിൽ, സെഡ് സിഒ കെ റോയി, ഗോപാലകൃഷ്ണൻ, ശശികുമാർ, ഹബീബ്, ജയരാജ്, പദ്മനാഭൻ, അഡ്വ. ശങ്കരൻ എന്നിവർ പ്രസംഗിച്ചു. ആർസി ഡോ. കൊച്ചു എസ്.മണി സ്വാഗതവും സി.എ സുനിൽ നന്ദിയും പറഞ്ഞു