മേലാറ്റൂർ: ചോലക്കുളം-മേലാറ്റൂർ ടി.എം. ജേക്കബ് മെമ്മോറിയൽ എൽപി സ്കൂൾ 89-ാം വാർഷികാഘോഷവും പ്രധാനാധ്യാപിക ടി. കല്ല്യാണിക്കുള്ള യാത്രയയപ്പ്് സമ്മേളനവും പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും ഇന്നു വിപുലമായി നടത്തുമെന്നു സ്കൂൾ മാനേജർ മാത്യു സെബാസ്്റ്റ്യൻ, പിടിഎ പ്രസിഡന്റ് കെ.കെ നജ്മുദീൻ എന്നിവർ അറിയിച്ചു. വൈകുന്നേരം 5.30ന് ടി.എം ജേക്കബ് മെമ്മോറിയൽ ട്രസ്റ്റ് ചെയർപേഴ്സണ് ഡെയ്സി ജേക്കബ് ഉദ്ഘാടനം ചെയ്യും.
മേലാറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി ഇക്ബാൽ അധ്യക്ഷനായിരിക്കും. മേലാറ്റൂർ ഉപജില്ലാ ഇഎഒ പി. സക്കീർ ഹുസൈൻ മുഖ്യപ്രഭാഷണം നടത്തും. സ്റ്റാഫ് സെക്രട്ടറി എം. ഗായത്രി റിപ്പോർട്ട് അവതരിപ്പിക്കും. ബ്ലോക്ക് പഞ്ചായത്തംഗം വി. കമലം, മേലാറ്റൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന അജിത് പ്രസാദ്, തൃശൂർ ദേവമാത സിഎംഐ ഇന്റർനാഷണൽ സ്കൂൾ പ്രിൻസിപ്പൽ ഫാ. ഷാജു എടമന, മേലാറ്റൂർ പഞ്ചായത്തംഗം വി.ഇ. ശശിധരൻ തുടങ്ങിയവർ പ്രസംഗിക്കും. സമാപനമായി കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറും.