എടക്കര: കോളറ ഉൾപ്പെടെയുള്ള വേനൽക്കാല രോഗ പ്രതിരോധത്തിനായി കെഎസ്ടിഎ നടത്തുന്ന സ്കൂൾതല ശുചീകരണ പ്രവൃത്തികൾക്കും പൊതുജന ബോധവത്ക്കരണത്തിനും തുടക്കമായി. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നിലന്പൂർ ഉപജില്ലയിലെ പള്ളിക്കുത്ത് ജിയുപി സ്കൂളിൽ ചുങ്കത്തറ പഞ്ചായത്ത് പ്രസിഡന്റ് എം.കെ നജ്മുന്നീസ നിർവഹിച്ചു.
വാർഡ് മെംബർ പി.വി. പുരുഷോത്തമൻ അധ്യക്ഷനായിരുന്നു. കെഎസ്ടിഎ സംസ്ഥാന സെക്രട്ടറി കെ ബദറുന്നീസ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ ആർ.കെ ബിനു, പി.എ ഗോപാലകൃഷ്ണൻ, സംസ്ഥാന കമ്മിറ്റി അംഗം സുരേഷ് കൊളശേരി, പി.ടി. യോഹന്നാൻ, എൻജിഒ യൂണിയൻ ജില്ലാ ജോയിന്റ് സെക്രട്ടറി വേദവ്യാസൻ, സ്കൂൾ ഹെഡ്മാസ്റ്റർ കെ. സുനിൽ, സബ് ജില്ലാ സെക്രട്ടറി സി.ടി ഫിറോസ് ബാബു, പ്രസിഡന്റ് ബിനു ഏബ്രഹാം, കെ. അജീഷ്, പി. രജനി എന്നിവർ പ്രസംഗിച്ചു. പരിപാടിയുടെ ഭാഗമായി ഏപ്രിൽ ആദ്യവാരത്തിൽ ജില്ലയിലെ മുഴുവൻ വിദ്യാലയങ്ങളും കഐസ്ടിഎയുടെ നേത്യത്വത്തിൽ ശുചീകരിക്കുകയും, ബോധവത്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയും ചെയ്യും. നിലന്പൂർ സബ് ജില്ലയിലെ വിദ്യാലയങ്ങളിൽ വിതരണം ചെയ്യുന്ന ബോധവത്കരണ ലഘുലേഖയുടെ പ്രകാശനവും ചടങ്ങിൽ നടന്നു. ജില്ലാ സെക്രട്ടറി ടി. രത്നാകരൻ സ്വാഗതവും, ജോ സെക്രട്ടറി ഷൈജി ടി മാത്യു നന്ദിയും പറഞ്ഞു.