തൊടുപുഴ: കുടിവെള്ളക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തിൽ പൊതു ടാപ്പുകൾ ദുരുപയോഗം ചെയ്യുക, ഹോസ് ഉപയോഗിച്ച് വെള്ളം എടുക്കുക, തോട്ടം നനയ്ക്കുക തുടങ്ങിയ ജല ദുരുപയോഗവും ജല മോഷണവും നടത്തുന്നവർക്കെതിരേ കർശന നിയമനടപടി സ്വീകരിക്കുമെന്ന് കേരള വാട്ടർ അഥോറിറ്റി, പൈനാവ് പിഎച്ച് സബ് ഡിവിഷൻ അസി. എക്സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു.
വാട്ടർ ചാർജ് കുടിശിക വരുത്തിയിട്ടുള്ള ഉപഭോക്താക്കളുടെയും പ്രവർത്തനരഹിതമായ വാട്ടർ മീറ്റർ മാറ്റി പുതിയവ സ്ഥാപിക്കാത്തവരുടെയും വാട്ടർ കണക്ഷൻ വിച്ഛേദിക്കും. കുടിശികയുള്ളവർ അടിയന്തരമായി തുക അടയ്ക്കണം. പ്രവർത്തനരഹിതമായ വാട്ടർ മീറ്റർ മാറ്റി സ്ഥാപിക്കണമെന്നും അധികൃതർ അറിയിച്ചു.
ഗവ. ഐടിഐയിൽ ഇന്റർവ്യു
കട്ടപ്പന: ഗവ. ഐടിഐയിൽ എസിഡി ഇൻസ്ട്രക്ടർ തസ്തികയിലേക്ക് ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. മെക്കാനിക്കൽ, സിവിൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് എൻജിനിയറിംഗിൽ മൂന്നു വർഷത്തെ ഡിപ്ലോമയും രണ്ടു വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ മെക്കാനിക്കൽ, സിവിൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, എൻജിനിയറിംഗിൽ ഡിഗ്രിയും ഒരു വർഷത്തെ പ്രവൃത്തിപരിചയവും വേണം. ബന്ധപ്പെട്ട ട്രേഡിൽ ക്രാഫ്റ്റ് ഇൻസ്ട്രക്ടർ സർട്ടിഫിക്കറ്റുളള ഉദ്യോഗാർഥികൾക്ക് മുൻഗണന.
യോഗ്യരായവർക്ക് 20നു രാവിലെ 10.30നു കട്ടപ്പന ഗവ. ഐടിഐയിൽ നടക്കുന്ന ഇന്റർവ്യുവിൽ പങ്കെടുക്കാം. അസൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളുമായി ഹാജരാകണം. ഫോണ്: 04868 272216.