ന്യൂഡൽഹി: ഓണ്‍ലൈനിലൂടെ നടന്ന ഡൽഹി മലയാളി സംഘത്തിന്റെ വാർഷിക പൊതുയോഗത്തിൽ പുതിയ ഭാരവാഹികളെ ഐക്യകണ്ഠേന തെരെഞ്ഞെടുത്തു.
ഭാരവാഹികളായി കെ സുന്ദരേശൻ(പ്രസിഡന്റ്), എസ്. ജിതേന്ദ്ര നാഥ് (ചെയർമാൻ), ജോർജ് തോമസ്, വിജയൻ നായർ(വൈസ് പ്രസിഡന്റ്മാർ ), വി എസ് സുരേഷ് (സെക്രട്ടറി), രഞ്ജിത് നായർ(ജോയിന്റ് സെക്രട്ടറി),തോമസ് ജോണ്‍( ട്രഷറർ), ഇ.കെ ശശിധരൻ(ജോയിന്റ് ട്രഷറർ), പി വിശാലാക്ഷൻ (ഇന്റെർണൽ ഓഡിറ്റർ എന്നിവരെ തെരഞ്ഞെടുത്തു. കൂടാതെ മാനേജിംഗ് കമ്മിറ്റി അംഗങ്ങളായി രാജമ്മ ശിവശങ്കരൻ, സണ്ണി തോമസ്, എം എൽ ഭോജൻ, സോമൻ, എസ് പ്രകാശ്, പ്രദീപ് സദാനന്ദൻ, സി കൃഷ്ണകുമാർ, പി ജനാർദ്ദനൻ നായർ എന്നിവരെയും തെരഞ്ഞെടുത്തു.
പി.എൻ. ഷാജി
ഡൽഹി മലയാളി സംഘം ഭാരവാഹികളെ തെരഞ്ഞെടുത്തു
11:18 PM Nov 24, 2021 | Deepika.com