ന്യൂഡൽഹി: നജഫ്ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ തൃക്കാർത്തിക ദിവസമായ നവംബർ 19 വെള്ളിയാഴ്ച്ച രാവിലെ 8:30-ന് കാർത്തിക പൊങ്കാല. പ്രശസ്തമായ ചക്കുളത്തുകാവ് ക്ഷേത്രത്തിലെ പൗർണമി തൃക്കാർത്തിക പൊങ്കാല ദിവസം ഡൽഹിയിലും പൊങ്കാല സമർപ്പണത്തിന് സൗകര്യമൊരുങ്ങുന്നുവെന്നതും ഇത്തവണത്തെ പ്രത്യേകതയാണ്.
നിർമാല്യ ദർശനത്തിനുശേഷം ഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും. ക്ഷേത്ര മേൽശാന്തി അനീഷ് മേപ്പാടൻ തിരുമേനിയുടെ കാർമ്മികത്വത്തിൽ ശ്രീകോവിലിലെ നെയ് വിളക്കിൽ നിന്നും കൊളുത്തുന്ന ദീപനാളത്താൽ പണ്ടാര അടുപ്പിലേക്ക് അഗ്നി പകരുന്നതോടെ പൊങ്കാലക്കു തുടക്കമാവും.
പ്രഭാത പൂജകൾക്കുശേഷം വിശേഷാൽ പൂജകളും ലഘുഭക്ഷണവും തൃക്കാർത്തികയോടനുബന്ധിച്ച് ഉണ്ടായിരിക്കും. പൊങ്കാലയും മറ്റു പൂജകളും ബുക്ക് ചെയ്യുവാനും മറ്റു വിവരങ്ങൾക്കും ക്ഷേത്ര മനേജർ ഉണ്ണിപ്പിള്ള (9354984525), ഇ.ഡി അശോകൻ (9868990552) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.
പി.എൻ. ഷാജി
നജഫ്ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ തൃകാർത്തിക പൊങ്കാല വെള്ളിയാഴ്ച
11:10 PM Nov 15, 2021 | Deepika.com