ന്യൂഡല്‍ഹി: പിങ്ക് മാസത്തിന്റെ ഭാഗമായി എയിംനയും നഴ്സിംഗ് സ്കോളര്‍ സൊസൈറ്റിയും സംയുക്തമായി ബ്രെസ്റ്റ് കാൻസർ ബോധവത്കരണ വെബിനാര്‍ നടത്തി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നഴ്സുമാര്‍ വെബിനാറില്‍ പങ്കെടുത്തു.
ആര്‍സിസി ചീഫ് നഴ്സിംഗ് ഓഫീസര്‍ ശ്രീലേഖ ക്ലാസുകള്‍ നയിച്ചു. എയിംസ് നഴ്സിംഗ് ഓഫീസറും എയിംനയടെ അക്കാഡമിക് ഉപദേശകനുമായ മാത്യു വര്‍ഗീസ് മോഡറേറ്ററായിരുന്നു.
ജിതിന് തോമസ് പരേൽ, സിനു ജോണ്‍ കറ്റാനം, ബിനു ജോ, ഷാനി ടി. മാത്യു മുടക്കാമണ്ണില്, മാര്ട്ടിന് സെബാസ്റ്റിയന് തയ്യില്‍ എന്നിവര്‍ സംസാരിച്ചു. പ്രഫ. അനു ജോയിക്കുട്ടി കൃതജ്ഞത പറഞ്ഞു. വെബിനാറില്‍ പങ്കെടുത്ത എല്ലാവര്ക്കും സര്‍ട്ടിഫിക്കറ്റുകളും നല്കി.
കാൻസർ ബോധവത്കരണ വെബിനാര്‍ നടത്തി
01:35 PM Oct 29, 2021 | Deepika.com