ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ ലാജ് പത് നഗർ ഏരിയയുടെ ആഭിമുഖ്യത്തിൽ നടത്തി വരുന്ന അഞ്ചാമത് ഡിഎംഎ - രാജംമണി ബാഡ്മിന്റണ്‍ ടൂർണമെന്റ് എഐഐഎംഎസ് ജിംഖാന ഇൻഡോർ സ്റ്റേഡിയത്തിൽ ഡിഎംഎ പ്രസിഡന്റ് കെ. രഘുനാഥ് ഉദ്ഘാടനം ചെയ്തു.
മെൻ ഡബിൾസിൽ അഖിലേഷ് ജെയ്സണ്‍ - അഭിഷേക് രാജേന്ദ്രൻ ടീം ഡി.എം.എ. രാജം മണി മെമ്മോറിയൽ ട്രോഫിയും 7,000 രൂപയുടെ ക്യാഷ് അവാർഡും ഫലകവും നേടി ഒന്നാമതെത്തി. സെബിൻ സാം - പ്രദീപ് കുര്യൻ ടീം 4,000 രൂപയുടെ ക്യാഷ് അവാർഡും ഫലകവും നേടി രണ്ടാം സ്ഥാനത്തിനും അർഹരായി. മിക്സഡ് ഡബിൾസിൽ ഷിബു സേവിയർ - ഏഞ്ജലീന വൽസൻ ടീം ഡിഎംഎ- രാജം മണി മെമ്മോറിയൽ ട്രോഫിയും 7,000 രൂപയുടെ ക്യാഷ് അവാർഡും ഫലകവും കരസ്ഥമാക്കി ഒന്നാം സ്ഥാനത്തും അഖിലേഷ് ജെയ്സണ്‍ - അന്വേഷാ ജെയ്സണ്‍ ടീം 4,000 രൂപയുടെ ക്യാഷ് അവാർഡും ഫലകവും നേടി രണ്ടാം സ്ഥാനവും നേടി.
വെറ്റരൻസ് ഡബിൾസിൽ പ്രിൻസ് ജോസഫ് - ജോസ് ജെയ്സണ്‍ ടീം ഒന്നാം സ്ഥാനത്തെത്തി യു രാധാകൃഷ്ണൻ മെമ്മോറിയൽ ട്രോഫിയും 4,000 രൂപയും ഫലകവും കരസ്ഥമാക്കി. മനോജ് കുമാർ - ഷാജഹാൻ ടീം 2,000 രൂപയും ഫലകവും നേടി രണ്ടാം സ്ഥാനത്തിന് അർഹരായി. മെൻ സിംഗിൾസിൽ റെനി ജോസഫ് സി.എൽ. ആന്റണി മെമ്മോറിയൽ ട്രോഫിയും 4,000 രൂപയും ഫലകവും കരസ്ഥമാക്കി ഒന്നാം സ്ഥാനത്തും പി.കെ.അഖിൽദാസ് 2,000 രൂപയും ഫലകവും നേടി രണ്ടാം സ്ഥാനത്തിനും അർഹനായി.
സമാപന ചടങ്ങിൽ വിജയികൾക്ക് സമ്മാനങ്ങൾ ഡി.എം.എ. വൈസ് പ്രസിഡന്റ് കെ വി മണികണ്ഠൻ, സ്പെയിൻ വേൾഡ് വെറ്ററൻസ് ബാഡ്മിൻറണ്‍ ചാന്പ്യൻഷിപ്പിലെ ഇന്ത്യൻ പ്രതിനിധി പി. വിജയകുമാർ നായർ, ഏരിയാ ചെയർമാൻ ജോർജ് തോമസ്, സെക്രട്ടറി കൃഷ്ണകുമാർ, ചീഫ് കോർഡിനേറ്റർ ബിപിൻ ബാലഗോപാൽ, സാജു കെ പോൾ, രതീഷ് എന്നിവർ വിതരണം ചെയ്തു.
പി.എൻ. ഷാജി
ഡിഎംഎ ലാജ്പത് നഗർ ഏരിയയുടെ ഡിഎംഎ -രാജംമണി ബാഡ്മിന്റണ്‍ ടൂർണമെന്റ്
10:24 PM Oct 26, 2021 | Deepika.com