ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ മയൂർ വിഹാർ ഫേസ്-2 ഏരിയയുടെ വാർഷിക പൊതു യോഗത്തിൽ അടുത്ത രണ്ടു വർഷത്തേക്കുള്ള പുതിയ സാരഥികളെ തെരഞ്ഞെടുത്തു. ഏരിയ ചെയർമാൻ കെ വി മുരളീധരന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് കെ രഘുനാഥ്, വൈസ് പ്രസിഡന്റ് കെ.ജി രഘുനാഥൻ നായർ, അഡീഷനൽ ജനറൽ സെക്രട്ടറി കെ.ജെ. ടോണി തുടങ്ങിയവർ പങ്കെടുത്തു.
പുതിയ സാരഥികൾ ചെയർമാൻ വി.ഡി ജോസ്, വൈസ് ചെയർമാൻ വി.കെ. ചന്ദ്രൻ, സെക്രട്ടറി എ. മുരളിധരൻ, ജോയിന്റ് സെക്രട്ടറിമാരായി സി.ജെ ആന്റണി, സി.പി. സനൽ, ട്രഷറർ ടി.ബി. ആനന്ദ് കുമാർ, ജോയിന്റ് ട്രഷറർ കെ.ജി. ഹരികുമാർ, ഇന്േറണൽ ഓഡിറ്റർ കെ.ജി കുട്ടി, വനിതാ വിഭാഗം കണ്‍വീനർ ലതാ മുരളി, ജോയിന്റ് കണ്‍വീനർമാർ ഷീജ ഭോജൻ, തങ്കം ഹരിദാസൻ എന്നിവരാണ്. കൂടാതെ പ്രവർത്തക സമിതി അംഗങ്ങളെയും, ജനറൽ കൗണ്‍സിൽ അംഗങ്ങളെയും പൊതുയോഗത്തിൽ തെരഞ്ഞെടുത്തു.
പി.എൻ. ഷാജി
ഡൽഹി മലയാളി അസോസിയേഷൻ മയൂർ വിഹാർ ഫേസ്-2-ഏരിയക്ക് പുതു സാരഥികൾ
11:26 PM Oct 25, 2021 | Deepika.com