ന​ഴ്സു​മാ​രാ​ൽ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​രു​ടെ പ്രാ​തി​നി​ധ്യം ഡ​ൽ​ഹി ന​ഴ്സിം​ഗ് കൗ​ണ്‍​സി​ലി​ൽ ഉ​റ​പ്പാ​ക്ക​ണം

09:46 PM Oct 12, 2021 | Deepika.com
ന്യൂ​ഡ​ൽ​ഹി: ന​ഴ്സു​മാ​രാ​ൽ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​രു​ടെ പ്രാ​തി​നി​ധ്യം ഡ​ൽ​ഹി ന​ഴ്സിം​ഗ് കൗ​ണ്‍​സി​ലി​ൽ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​വു​മാ​യി ഐ​പി​എ​ൻ​എ ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​യി​ൽ.

ന​ഴ്സിം​ഗ് കൗ​ണ്‍​സി​ലി​ൽ ആ​ക്റ്റീ​വ് ര​ജി​സ്ട്രേ​ഷ​നു​ള്ള മു​ഴു​വ​ൻ ന​ഴ്സു​മാ​ർ​ക്കും വോ​ട്ട​വ​കാ​ശം
ന​ൽ​കി​കൊ​ണ്ടു​ള്ള ജ​നാ​ധി​പ​ത്യ തെ​ര​ഞ്ഞെ​ടു​പ്പ് സം​വി​ധാ​നം ഉ​ണ്ടാ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഇ​ന്ത്യ​ൻ പ്രൊ​ഫ​ഷ​ണ​ൽ ന​ഴ്സ​സ് അ​സോ​സി​യേ​ഷ​ൻ ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചു. ഡ​ൽ​ഹി ന​ഴ്സിം​ഗ് കൗ​ണ്‍​സി​ൽ ആ​ക്ട് -1997 -ൽ ​ഇ​തി​ന് ആ​വ​ശ്യ​മാ​യ ഭേ​ദ​ഗ​തി​ക​ൾ ന​ട​ത്തി പ​രി​ഷ്ക​രി​ക്ക​ണ​മെ​ന്നാ​ണ് സം​ഘ​ട​ന ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

വ​ർ​ഷാ​വ​ർ​ഷം കൗ​ണ്‍​സി​ലി​ന്‍റെ വ​ര​വ്, ചി​ല​വ് ക​ണ​ക്കു​ക​ൾ വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധി​ക​രി​ക്കു​ക, കൗ​ണ്‍​സി​ലി​നെ ആ​ശ്ര​യി​ക്കു​ന്ന​വ​ർ​ക്ക് വേ​ണ്ട അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ക എ​ന്നി ആ​വ​ശ്യ​ങ്ങ​ളും ഹ​ർ​ജി​യി​ൽ ഉ​ന്ന​യി​ച്ചി​ട്ടു​ണ്ട്. അ​സോ​സി​യേ​ഷ​നാ​യി അ​ഡ്വ. റോ​ബി​ൻ രാ​ജു, അ​ഡ്വ. ജോ​യ​ൽ ജോ​സ​ഫ് എ​ന്നി​വ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​കും.

റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്