ന്യൂഡൽഹി : ഡൽഹി മലയാളി അസോസിയേഷന്റെ ആർകെ പുരത്തെ സാംസ്കാരിക സമുച്ചയത്തിൽ കേരളത്തിന്റെ ആയോധന കലാരൂപമായ കളരിപ്പയറ്റ് പരിശീലനത്തിന്റെ കളരി ഒരുക്കുന്നു. ഒക്ടോബർ 10 ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ് 2 മുതൽ 6 വരെയാണ് സമയം.
കളരിപ്പയറ്റ് ഗുരുക്കൾ പി.ബി. സുമേഷിന്റെ ശിക്ഷണത്തിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് സർട്ടിഫിക്കറ്റുകളും നൽകുന്നതാണ്.
സൗജന്യ പരിശീലനം ആഗ്രഹിക്കുന്നവർ https://forms.gle/k5BAmpoxkpoEEE1e9 എന്ന ലിങ്കിലൂടെ പേര് രജിസ്റ്റർ ചെയ്യാവുന്നതാണെന്നും മഹാമാരി മൂലം മുടങ്ങിക്കിടന്ന കളരിപ്പയറ്റ് ക്ലാസുകൾ ഒക്ടോബർ 10 മുതൽ പുനരാരംഭിക്കുമെന്നും ഡിഎംഎ അഡീഷണൽ ജനറൽ സെക്രട്ടറി കെ.ജെ. ടോണി അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് 26195511, 9810791770
പി.എൻ. ഷാജി
കളരിപ്പയറ്റ്: ഡിഎംഎ കേന്ദ്രത്തിൽ സൗജന്യ പരിശീലന കളരി
10:48 PM Oct 07, 2021 | Deepika.com