ന്യൂഡൽഹി: ശ്രീനാരായണ ധർമ്മ പരിപാലന യോഗം, ഡൽഹി യൂണിയന്റെ മയൂർ വിഹാർ ശാഖയുടെ ആഭിമുഖ്യത്തിൽ 94-ാമത് ശ്രീനാരായണ ഗുരുദേവ സമാധി ദിനം ആചരിച്ചു.
മയൂർ വിഹാർ ഫേസ്-1, പോക്കറ്റ്-1, 131-ഡി-യിൽ ചേർന്ന സമാധി ദിനാചരണത്തിൽ ശാഖാ പ്രസിഡന്റ് കെ കെ പൊന്നപ്പൻ, സെക്രട്ടറി സുരേഷ് വാസു, ശാഖാ നിർവാഹക സമിതി അംഗം ഗിരീഷ് എം എൻ, ശ്രീജാ ഗിരീഷ്, ടി കെ അംബുജ എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ചു. ദൈവ ദശകാലാപനത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്.
ഗുരു പുഷ്പാഞ്ജലി, ഗുരുദേവ കൃതികളുടെ ആലാപനം, സമാധി പൂജാ സമർപ്പണം എന്നിവയായിരുന്നു മുഖ്യ ചടങ്ങുകൾ. ശാഖാ വനിതാ സ0ഘം പ്രസിഡന്റ് വാസന്തി ജനാർദൻ, സെക്രട്ടറി ലൈയ് നാ അനിൽകുമാർ രഘുനാഥ് മാലിമേൽ, ഓമന പണിക്കർ, ശ്രീക്കുട്ടി ടി.എൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. മാധവ് ഗിരീഷ്, അശ്വതി ഷാജി എന്നിവർ ഗുരുദേവ കീർത്തനങ്ങൾ ആലപിച്ചു. തുടർന്ന് പ്രസാദ വിതരണത്തിനു ശേഷം കഞ്ഞി വീഴ്ത്തലോടുകൂടി ചടങ്ങുകൾ സമാപിച്ചു.
പിഎൻ ഷാജി
മയൂർ വിഹാർ ശാഖ ഗുരുദേവ സമാധിദിനം ആചരിച്ചു
10:35 PM Sep 22, 2021 | Deepika.com