ഗാസിയാബാദ്: ഷാലിമാർ ഗാർഡൻ മലയാളി വെൽഫെയർ അസോസിയേഷൻ, നോർക്കയുമായി ചേർന്ന് പ്രവാസികൾക്കായുള്ള വിവിധ ക്ഷേമപദ്ധതികളെക്കുറിച്ച് സംഘടനയുടെ ഓഫീസിൽ സെപ്റ്റംബർ 12 ഞായറാഴ്ച ഉച്ചതിരിഞ്ഞ് 3.30ന് നോർക്ക ഡവലപ്മെൻറ് ഓഫീസർ ഷ്രാജിമോൻ ജെയുടെ നേതൃത്വത്തിൽ പഠനശിബിരം നടത്തി.
പ്രവാസികൾക്ക് കേരള സർക്കാർ നൽകുന്ന വിവിധ പദ്ധതികളെക്കുറിച്ചും, പ്രവാസി ക്ഷേമനിധി ബോർഡ് നൽകുന്ന വിവിധ ക്ഷേമ പദ്ധതികളെക്കുറിച്ചും, നോർക്ക ഇൻഷുറൻസ് -കം-ഐഡന്റിറ്റി കാർഡിന്റെ പ്രാധാന്യത്തെക്കുറിച്ചും വിശദമായി ക്ലാസുകൾ നടത്തപ്പെട്ടു. പരിപാടിയിൽ പങ്കെടുത്തവരുടെ സംശയ നിവാരണവും നടത്തി. അംഗങ്ങൾക്കെല്ലാം നോർക്ക ഇൻഷുറൻസ് കം ഐഡൻറിറ്റി കാർഡിനുള്ള അപേക്ഷാ ഫോം വിതരണം ചെയ്യുകയും ചെയ്തു. സംഘടനയുടെ പ്രസിഡന്റ് വി. ഗണേശ് അധ്യക്ഷനായിരുന്നു.
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്
പഠനശിബിരം സംഘടിപ്പിച്ചു
09:50 PM Sep 13, 2021 | Deepika.com