ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ മയൂർ വിഹാർ ഫേസ്-3 ഏരിയയുടെ മലയാള ഭാഷ പഠനകേന്ദ്രം സെപ്റ്റംബർ 12ന് വൈകുന്നേരം മൂന്നിന് ഓണ്‍ലൈനായി ഡിഎംഎ പ്രസിഡന്റ് കെ. രഘുനാഥ് ഉദ്ഘാടനം ചെയ്തു. ഏരിയ ചെയർമാൻ ടി.എൽ. മാത്യുകുട്ടി അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി പി.കെ. ലക്ഷ്മണൻ സ്വാഗതം പറഞ്ഞു.
മുഖ്യാതിഥി കേരള എഡ്യുക്കേഷണൽ സൊസൈറ്റി പ്രസിഡന്റ് ബാബു പണിക്കർ, മലയാളം മിഷൻ സെക്രട്ടറി എൻവി. ശ്രീനിവാസ്, ഡിഎംഎ ജനറൽ സെക്രട്ടറി ചന്ദ്രൻ, ഡിഎംഎ മലയാള പഠനകേന്ദ്രങ്ങളുടെ കോർഡിനേറ്റർ രഘുനാഥൻ നായർ, ഡിഎംഎ വൈസ് പ്രസിഡന്റ് കെ.ജെ. ടോണി, മലയാളം മിഷൻ കോർഡിനേറ്റർമാരായ കെ. മുരളീധരൻ, പ്രദീപൻ കണ്ടത്തിൽ എന്നിവർ പങ്കെടുത്ത് സംസാരിച്ചു. തുടർന്ന് ഉദ്ഘാടനത്തോടനുബന്ധിച്ച് കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. തുടർന്ന് ഏരിയ ട്രഷറർ ഗിരീഷ് കുമാറിന്റെ നന്ദി പ്രകടനത്തോടു കൂടി പരിപാടി അവസാനിച്ചു.
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്
മയൂർ വിഹാർ ഫേസ്-3 ഡിഎംഎ മലയാള ഭാഷ പഠനകേന്ദ്രം ഉദ്ഘാടനം ചെയ്തു
08:50 PM Sep 13, 2021 | Deepika.com