തൃശൂർ: വിരമിച്ച മാധ്യമപ്രവർത്തകർക്ക് പത്രപ്രവർത്തക ക്ഷേമപദ്ധതി പ്രകാരം പ്രഖ്യാപിച്ച പെൻഷനിൽ 500 രൂപ കുറച്ചതു പുനസ്ഥാപിക്കുമെന്ന ധനമന്ത്രിയുടെ നിയമസഭയിലെ ഉറപ്പ് ഉടൻ പാലിക്കണമെന്ന് സീനിയർ ജേണലിസ്റ്റ് ഫോറം സൗഹൃദ സംഗമം ആവശ്യപ്പെട്ടു. ഫോറം സംസ്ഥാനതലത്തിൽ പ്രഖ്യാപിച്ച പ്രത്യാശയുടെ പുതുവർഷം പരിപാടിയുടെ 14 ാമത് ജില്ലാ സംഗമമാണ് തൃശൂരിൽ നടന്നത്. തോമസ് ഐസക്കിന്റെ അവസാന ബജറ്റിൽ ആയിരം രൂപ പെൻഷൻ വർധനവ് പ്രഖ്യാപിച്ചെങ്കിലും പിന്നീട് വന്ന സർക്കാർ അത് 500 ആയി കുറയ്ക്കുകയായിരുന്നു.
വിരമിച്ച മാധ്യമപ്രവർത്തകർ നേരിടുന്ന നീതി നിഷേധം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് സംഗമം ഉദ്ഘാടനം ചെയ്ത മേയർ എം.കെ. വർഗീസ് പറഞ്ഞു. ഫോറം ജില്ലാ പ്രസിഡന്റ് അലക്സാണ്ടർ സാം അധ്യക്ഷനായി. ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ, സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എം.കെ. കണ്ണൻ, ബിജെപി ദേശീയ കൗണ്‍സിലംഗം എം.എസ്. സന്പൂർണ, ഫോറം സംസ്ഥാന പ്രസിഡന്റ് എ. മാധവൻ, ജനറൽ സെക്രട്ടറി കെ.പി. വിജയകുമാർ, സെക്രട്ടറി ഹക്കിം നട്ടാശേരി, കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം.വി. വിനീത, ജില്ലാ പ്രസിഡന്റ് ഒ. രാധിക, എൻ. ശ്രീകുമാർ, ജോയ് എം. മണ്ണൂർ എന്നിവർ പ്രസംഗിച്ചു.