എരുമപ്പെട്ടി: 17-ാമത് ജൂണിയർ വിഭാഗം, അഞ്ചാമത് മിനി വിഭാഗം ജില്ലാതല സെപക് താക്രോ മത്സരത്തിന് എരുമപ്പെട്ടി നിർമല ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ അങ്കണം വേദിയായി. സെപെക് താക്രോ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ.ആർ. സാംബശിവൻ തിരിതെളിയിച്ചുകൊണ്ട് ഔപചാരികമായി പരിപാടിയുടെ ഉദ്ഘാടന നിർവഹിച്ചു. സ്കൂൾ മാനേജർ ഫാ. ജോഷി ആളൂർ സ്വാഗതമാശംസിച്ചു. തൃശൂർ സെപക് താക്രോ അസോസിയേഷൻ സെക്രട്ടറി കെ.സി. പ്രവീൺ റിപ്പോർട്ട് അവതരിപ്പിച്ചു.
സെപക് താക്രോ ഫെഡറേഷൻ എക്സിക്യൂട്ടീവ് മെമ്പർ എം.കെ. പ്രേംകൃഷ്ണൻ, എസ്ടിഎകെ നിരീക്ഷകനും ട്രഷററുമായ കെ. രതീഷ് കുമാർ, നിർമല ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ പിടിഎ പ്രസിഡന്റ് ജോൺ ലൂയിസ്, സ്കൂൾ ട്രസ്റ്റ് സെക്രട്ടറി ബാബു ജോർജ്, ചർച്ച് ട്രസ്റ്റി കെ.സി. ഡേവിസ്, സ്കൂൾ കായിക അധ്യാപിക കൃപ സുബിൻ എന്നിവർ ആശംസകൾ അർപ്പിച്ചു. സ്കൂൾ അസിസ്റ്റന്റ് ഹെഡ്മിസ്ട്രസ് മിജോ ജോസ് നന്ദി പറഞ്ഞു.
വൈകീട്ട് നാലിനു നടന്ന സമാപന സമ്മേളനം വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.എം. സലീം ഉദ്ഘാടനം ചെയ്തു.