കൊച്ചി: ഗോശ്രീ ബസുകളുടെ നഗര പ്രവേശനം മൂന്നു മാസത്തിനകം സാധ്യമായില്ലെങ്കില്‍ നിരാഹാര സമരം ആരംഭിക്കുമെന്ന് ഗോശ്രീ മനുഷ്യാവകാശ സംരക്ഷണ സമിതിയുടെ മുന്നറിയിപ്പ്. കഴിഞ്ഞ 27ന് ഗതാഗത മന്ത്രി വൈപ്പിനിലെത്തിയാണ് ബസുകളുടെ നഗര പ്രവേശനം മൂന്ന് മാസത്തിനകം സാധ്യമാക്കുമെന്ന് അറിയിച്ചത്. മന്ത്രി ഉറപ്പ് പാലിച്ചില്ലെങ്കില്‍ മൂന്നു മാസം തികയുന്ന ദിവസം നിരാഹാര സമരം ആരംഭിക്കുമെന്ന് സമിതി ചെയര്മാന് പോള്‍ ജെ. മാമ്പിള്ളി സമരപ്രഖ്യാപന പരിപാടി ഉദ്ഘാടനം ചെയ്തു പറഞ്ഞു.
കഴിഞ്ഞ 18 വര്‍ഷമായി ബസുകളുടെ നഗര പ്രവേശനം അനുവദിക്കാത്തത് മൂലം ചങ്ങലയില്‍ ബന്ധിതരായ വൈപ്പിന്‍ ജനതയെയും ബസുകളുടെ നഗര പ്രവേശനം സാധ്യമായാല്‍ ചങ്ങലയുടെ ബന്ധനത്തില്‍ മോചിതരാകുന്ന വൈപ്പിന്‍ ജനതയെയും മാജിക്കിലൂടെ മജീഷ്യന്‍ ജോണ്‍ ജെ. മാമ്പിള്ളി അവതരിപ്പിച്ചു. സമിതി വൈസ് ചെയര്മാന് ജോസഫ് നരികുളം അധ്യക്ഷത വഹിച്ചു.