കാക്കനാട്: തൃക്കാക്കരയുടെ കിഴക്കൻ മേഖലയിൽ കുടിവെള്ള വിതരണം മുടങ്ങിയതിനെത്തുടർന്ന് വാർഡ് കൗൺസിലറുടെ നേതൃത്വത്തിൽ നാട്ടുകാർ തൃക്കാക്കര വാട്ടർ അഥോറിറ്റി ഓഫീസിലെത്തി പ്രതിഷേധിച്ചു. വാർഡ് കൗൺസിലർ സിൽമ ഷിബാബ്, സിപിഎം തൃക്കാക്കര വെസ്റ്റ് ലോക്കൽ കമ്മിറ്റിയംഗങ്ങളായ കെ.എ. നജീബ്, കെ.എം. ഷിഹാബ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
വാഴക്കാല, കമ്പിവേലി, മസ്ജിദ് റോഡ്, കെ. കരുണാകരൻ റോഡ് തുടങ്ങിയ പ്രദേശത്ത് കഴിഞ്ഞ അഞ്ചു മാസമായി കുടിവെള്ളം വിതരണം മുടങ്ങിയതാണ് പ്രതിഷേധത്തിനു കാരണം. വാട്ടർ അഥോറിറ്റി കളമശേരി എഎക്സ്ഇ അനിൽ കെ. അഗസ്റ്റിൻ നാട്ടുകാരുമായി നടത്തിയ ചർച്ചയിൽ പ്രദേശത്തേക്കുള്ള ജലവിതരണം ഉടൻ പുനസ്ഥാപിക്കുമെന്ന് രേഖാമൂലം ഉറപ്പു നൽകിയതിനെത്തുടർന്ന് സമരം അവസാനിപ്പിച്ചു.