മൂവാറ്റുപുഴ: അഖിലേന്ത്യ കിസാൻ സഭ സംസ്ഥാന സെക്രട്ടറി വി.ചാമുണ്ണി നയിക്കുന്ന കർഷക രക്ഷായാത്രയ്ക്ക് 16ന് വൈകുന്നേരം അഞ്ചിന് മൂവാറ്റുപുഴ നെഹ്റു പാർക്കിൽ സ്വീകരണം നൽകും. സ്വീകരണ സമ്മേളനത്തിന്റെ സംഘാടക സമിതി രൂപീകരണയോഗം സിപിഐ സംസ്ഥാന കൗണ്‍സിൽ അംഗം മുൻ എംഎൽഎ ബാബു പോൾ ഉദ്ഘാടനം ചെയ്തു.
കിസാൻ സഭ മണ്ഡലം പ്രസിഡന്റ് പോൾ പൂമറ്റം അധ്യക്ഷത വഹിച്ചു. സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി എൽദോ ഏബ്രഹാം, ജില്ലാ എക്സിക്യൂട്ടിവംഗം കെ.എ. നവാസ്, മണ്ഡലം സെക്രട്ടറി ജോളി പൊട്ടയ്ക്കൽ, ജില്ലാ കമ്മറ്റി അംഗം പി.കെ. ബാബുരാജ്, കിസാൻ സഭ സംസ്ഥാന കമ്മറ്റി അംഗം ടി.എം.ഹാരീസ്, സിപിഐ മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി ഇ.കെ.സുരേഷ്, എം.വി.സുഭാഷ്, ഇ.കെ.ഷാജി, ഒ.സി. ഏലിയാസ്, എൻ.കെ.പുഷ്പ, അനിത റെജി, കെ.പി.അലിക്കുഞ്ഞ് എന്നിവർ പ്രസംഗിച്ചു. സ്വാഗത സഘം ഭാരവാഹികളായി പോൾ പൂമറ്റം (ചെയർമാൻ), വിൻസൻ ഇല്ലിക്കൽ (കണ്‍വീനർ) എന്നിവരടങ്ങുന്ന 51 അംഗ കമ്മറ്റിയും രൂപീകരിച്ചു.