+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മേ​രി​ഗി​രി ജോ​ബ് ഫെ​യ​ർ

കൂ​ത്താ​ട്ടു​കു​ളം: മേ​രി​ഗി​രി ജോ​ബ് ഫെ​യ​ർ 2023 മേ​രി​ഗി​രി കോ​ള​ജ് ഓ​ഫ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ൽ ന​ട​ത്തും. മേ​രി​ഗി​രി കോ​ള​ജി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കോ​ട്ട​യം റി​ക്രൂ​ട്ട്മെ​ന്‍റ് ഹ​ബ
മേ​രി​ഗി​രി ജോ​ബ് ഫെ​യ​ർ
കൂ​ത്താ​ട്ടു​കു​ളം: മേ​രി​ഗി​രി ജോ​ബ് ഫെ​യ​ർ 2023 മേ​രി​ഗി​രി കോ​ള​ജ് ഓ​ഫ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ൽ ന​ട​ത്തും. മേ​രി​ഗി​രി കോ​ള​ജി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കോ​ട്ട​യം റി​ക്രൂ​ട്ട്മെ​ന്‍റ് ഹ​ബ്ബു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് തൊ​ഴി​ൽ​മേ​ള ന​ട​ത്തു​ന്ന​ത്. മേ​ള​യു​ടെ ഉ​ദ്ഘാ​ട​നം 11ന് ​രാ​വി​ലെ അ​നൂ​പ് ജേ​ക്ക​ബ് എം​എ​ൽ​എ നി​ർ​വ​ഹി​ക്കും. കോ​ട്ട​യം സെ​ന്‍റ് ജോ​സ​ഫ്സ് പ്രൊ​വി​ൻ​സി​ന്‍റെ എ​ഡ്യു​ക്കേ​ഷ​ൻ കൗ​ൺ​സി​ല​ർ ഫാ. ​ജോ​സു​കു​ട്ടി ഐ​ക്ക​ര​പ​റ​മ്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. കോ​ള​ജ് കാ​മ്പ​സി​ൽ ന​ട​ക്കു​ന്ന തൊ​ഴി​ൽ​മേ​ള​യു​ടെ ര​ജി​സ്ട്രേ​ഷ​ൻ രാ​വി​ലെ ഒ​ൻ​പ​തി​ന് ആ​രം​ഭി​ക്കും. ഓ​ൺ​ലൈ​നി​ൽ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താ​ൻ സാ​ധി​ക്കാ​ത്ത​വ​ർ​ക്ക് രാ​വി​ലെ സ്പോ​ട്ട് ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം.
വ്യ​ത്യ​സ്ത മേ​ഖ​ല​ക​ളി​ൽ നി​ന്നാ​യി ഇ​രു​പ​തി​ൽ അ​ധി​കം ക​മ്പ​നി​ക​ൾ തൊ​ഴി​ൽ​മേ​ള​യി​ൽ പ​ങ്കെ​ടു​ക്കും. എ​സ്‌​എ​സ്‌​എ​ൽ​സി മു​ത​ൽ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്ക് പ​ങ്കെ​ടു​ക്കാം. മേ​രി​ഗി​രി കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ എം.​വി.​ജോ​ർ​ജ് കു​ട്ടി, അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ഫാ. ​സോ​ണി എം​ബ്ര​യി​ൽ, അ​സി​സ്റ്റ​ന്‍റ് പ്ര​ഫ. ഡ​ബ്ല്യു.​എ​സ്.​അ​ഖി​ൽ, എ​ലി​സ​ബ​ത്ത് സി​ബി, ഡോ​ണി മാ​ർ​ട്ടി​ൻ, ആ​ൻ ഐ​വി ജോ​യി, അ​നീ​റ്റ റോ​യി എ​ന്നി​വ​ർ തൊ​ഴി​ൽ​മേ​ള​യ്ക്ക് നേ​തൃ​ത്വം ന​ൽ​കും. ഫോ​ൺ: 956246 6427.