മലപ്പുറം: പെണ്‍കുട്ടികളുടെ ഉന്നത വിദ്യാഭ്യാസം, വിവാഹം എന്നിവ സുഗമമായി നടത്തുവാൻ മാതാപിതാക്കളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടുകൂടി കേന്ദ്രസർക്കാർ ആരംഭിച്ച സുകന്യ സമൃദ്ധി യോജന പദ്ധതിയിലേക്ക് അപേക്ഷിക്കാൻ മഞ്ചേരി ഡിവിഷനു കീഴിലെ പോസ്റ്റ് ഓഫീസുകളിൽ ഇന്നും നാളെയും പ്രത്യേക സൗകര്യമേർപ്പെടുത്തിയതായി ഡിവിഷൻ പോസ്റ്റൽ സൂപ്രണ്ട് അറിയിച്ചു. ഒരു പെണ്‍കുട്ടിയുടെ പേരിൽ ഒരു അക്കൗണ്ടും ഒരു കുടുംബത്തിൽ നിന്ന് രണ്ടു പെണ്‍കുട്ടികൾക്കും മാത്രമേ അക്കൗണ്ട് തുടങ്ങാൻ സാധിക്കുകയുള്ളൂ. അക്കൗണ്ട് തുടങ്ങുന്നതിനായി 250 രൂപ, കുട്ടിയുടെ പേരുള്ള ജനന സർട്ടിഫിക്കറ്റ് രക്ഷാകർത്താവിന്റെ രണ്ടു പാസ്പോർട്ട് സൈസ് ഫോട്ടോ, പാൻ കാർഡ്, ആധാർ കാർഡ് മുതലായ രേഖകൾ ആവശ്യമാണ്. ഒരു സാന്പത്തിക വർഷം ഏറ്റവും കുറഞ്ഞത് 250 രൂപ മുതൽ ഒന്നരലക്ഷം രൂപ വരെ നിക്ഷേപിക്കാവുന്നതാണ് തുടർ നിക്ഷേപങ്ങൾ പോസ്റ്റ് ഓഫീസ് ബാങ്കിന്റെ ഇന്റർനെറ്റ് ബാങ്കിംഗ് മുഖേനയോ ഇന്ത്യ പോസ്റ്റ് പെയ്മെന്റ് ബാങ്കിന്റെ മൊബൈൽ അപ്ലിക്കേഷൻ വഴിയോ അടക്കാനുള്ള സൗകര്യവും നിലവിലുണ്ട്.
അക്കൗണ്ട് ആരംഭിച്ച തിയതി മുതൽ 15 വർഷം പൂർത്തിയാകുന്നത് വരെയാണ് അടക്കേണ്ടത്.
21 വർഷം ആകുന്പോൾ കാലാവധി പൂർത്തിയാവുകയും കുട്ടിക്ക് അക്കൗണ്ട് ക്ലോസ് ചെയ്യാവുന്നതുമാണ്.
കുട്ടിക്ക് 18 വയസ്സ് തികയുന്പോൾ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി മുൻ സാന്പത്തിക വർഷത്തിന്റെ ബാലൻസ് തുകയുടെ 50ശതമാനം പിൻവലിക്കാം. ഈ പദ്ധതിയിലെ എല്ലാ നിക്ഷേപങ്ങൾക്കും ആദായനികുതി സെക്ഷൻ 80 ഇ പ്രകാരമുള്ള നികുതിയിളവും ലഭിക്കും. നിലവിലെ പലിശ നിരക്ക് 7.6ശതമാനം ആണെന്നും ഡിവിഷൻ പോസ്റ്റൽ സൂപ്രണ്ട് അറിയിച്ചു.