കാളികാവ്: ജില്ലയിലെ പ്രമുഖ കുടിയേറ്റ കേന്ദ്രമായ കാളികാവിലെ സെന്റ് സേവ്യേഴ്സ് ദേവാലയത്തിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും പരിശുദ്ധ കന്യാമറിയത്തിന്റെയും മൂന്നുനാൾ നീണ്ടു നിൽക്കുന്ന സംയുക്ത തിരുനാളാഘോഷങ്ങൾക്ക് നാളെ തുടക്കമാകും. വൈകിട്ട് 4.30 ന് ഇടവക വികാരി ഫാ. മാത്യു കണ്ടശാംകുന്നേൽ കൊടിയേറ്റും. അഞ്ചിന് വിശുദ്ധ കുർബാന ഫാ. ആന്റോ മൂലയിൽ (വികാരി തോട്ടുമുക്കം). സെമിത്തേരി സന്ദർശനം. 11 ന് വൈകിട്ട് അഞ്ചിനു ആഘോഷമായ തിരുനാൾ കുർബാന, ഫാ. ലിൻസ് മുണ്ടയ്ക്കൽ (വികാരി. കൽക്കുണ്ട്) പ്രദക്ഷിണം.12 ന് രാവിലെ 10ന് ആഘോഷമായ തിരുനാൾ കുർബാന ഫാ. ചെറിയാൻ പൊങ്ങംപാറ (അൽഫോൻസ സെമിനാരി താമരശേരി) ലദീഞ്ഞ്, പ്രദക്ഷിണം, സമാപനാശീർവാദം.