മൂന്നാർ: വിനോദസഞ്ചാരി കുഴഞ്ഞുവീണു മരിച്ചു. ഗുജറാത്തിലെ ഭവ്നഗർ റുപാനി സ്വദേശി മഹേഷ്ഭായ് തക്കോർദാസ് ദ്രുവ (70) ആണ് മരിച്ചത്. ഗുജറാത്തിൽനിന്നു 22 അംഗ സംഘത്തോടൊപ്പം മൂന്നാർ സന്ദർശനത്തിന് എത്തിയതായിരുന്നു.
ഇന്നലെ രാവിലെ മാട്ടുപ്പെട്ടി ബോട്ടിംഗ് സെന്ററിനു സമീപം കുഴഞ്ഞുവീഴുകയായിരുന്നു. വീഴ്ചയിൽ ഇയാളുടെ നെറ്റിയിൽ പരിക്കേറ്റു. മരണകാരണം വ്യക്തമാകാത്തതിനാൽ അസ്വാഭാവിക മരണത്തിനു പോലീസ് കേസെടുത്തു. മൃതദേഹം പരിശോധനയ്ക്കുശേഷം ബന്ധുക്കൾക്കു വിട്ടുനൽകും.
മരത്തിൽനിന്നു വീണു മരിച്ചു
അടിമാലി: മാങ്കുളം ചിക്കണാംകുടിയിൽ മരത്തിന്റെ ശിഖിരം മുറിക്കുന്നതിനിടെ വീണ് ആദിവാസി ഗൃഹനാഥൻ മരിച്ചു. കുടി നിവാസി തങ്കച്ചൻ അനിയൻപിള്ള (56) ആണ് മരിച്ചത്. വീടിനു സമീപം നിന്നിരുന്ന മരത്തിന്റെ ശിഖരം മുറിക്കുന്നതിനിടെ കാൽ വഴുതി വീഴുകയായിരുന്നു.
കുടിനിവാസികളും നാട്ടുകാരും ചേർന്ന് അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: ചിന്നമ്മ. മക്കൾ: ജയരാജ്, ശാന്ത, ചിത്ര, രേവതി, പരേതയായ യശോധ. മരുമക്കൾ: ഉണ്ണിമായ, ദേവേന്ദ്രൻ, കാഞ്ചീപ്പൻ, സിബി.