കട്ടപ്പന: കേരള കോ-ഓപ്പറേറ്റീവ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനവും രജത ജൂബിലി ആഘോഷവും പത്തിനു കട്ടപ്പനയിൽ നടക്കും.
ടൗൺഹാളിൽ നടക്കുന്ന സമ്മേളനം സംസ്ഥാന സഹകരണ പെൻഷൻ ബോർഡ് ചെയർമാൻ ആർ. തിലകൻ ഉദ്ഘാടനം ചെയ്യും. അസോസിയേഷൻ പ്രസിഡന്റ് എ. ജോസഫ് അധ്യക്ഷത വഹിക്കും.
യുഡിഎഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി മുഖ്യപ്രഭാഷണം നടത്തും. ഇടുക്കി ജില്ലാ പ്രൈമറി കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് അസോസിയേഷൻ സെക്രട്ടറി റോമിയോ സെബാസ്റ്റ്യൻ മുതിർന്ന അംഗങ്ങളെ ആദരിക്കും.
മുണ്ടൂർ രാമകൃഷ്ണൻ, എം. സുകുമാരൻ തുടങ്ങിയവർ പങ്കെടുക്കുമെന്നു അസോസിയേഷൻ ഭാരവാഹികളായ ജോസഫ് സേവ്യർ, ജോസ് കലയത്തിനാൽ, തോമസ് ജോസഫ് , പി.വി. ജോസഫ്, ടിബി ശശി, കെ.എ. ജോൺ എന്നിവർ അറിയിച്ചു.