നന്തിപുലം: ഡ്രൈവിംഗ് പരിശീലനത്തിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. തെക്കുംപുറം പരേതനായ ഷണ്മുഖൻ മകൻ സുമേഷ്(46) ആണ് മരിച്ചത്.
രാവിലെ കുമരൻചിറ ക്ഷേത്രത്തിനു സമീപം ഡ്രൈവിംഗ് പരിശീലനത്തിനായി എത്തിയ സുമേഷ് കുഴഞ്ഞു വിഴുകയായിരുന്നു. തുടർന്ന് വേലൂപ്പാടത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. വെള്ളിയാഴ്ച നൈജീരിയയിലേക്ക് പോകാനിരിക്കെയാണ് മരണം. രണ്ടു മാസം മുൻപാണ് സുമേഷ് അവധിക്കായി നാട്ടിലെത്തിയത്. സംസ്കാരം ഇന്നു രാവിലെ 11ന് സ്നേഹപുരത്തുള്ള വീട്ടുവളപ്പിൽ. മാതാവ്: സുമതി. ഭാര്യ: രശ്മി. മക്കൾ: അദ്വൈത്, ശിവന്യ. സഹോദരങ്ങൾ: സുധീഷ്, സലീഷ്.