ആലുവ: ഡയാലിസിസ് രോഗിയായ ഭാര്യയോടൊപ്പം എത്തിയ ഭർത്താവ് എറണാകുളം മെഡിക്കൽ കോളജിൽ കുഴഞ്ഞുവീണ് മരിച്ചു. നൊച്ചിമ അന്പലമുക്ക് കായൽനിക്കത്ത് ലാലൻ (55) ആണ് മരിച്ചത്. ഇന്നലെ രാവിലെ 11.30നായിരുന്നു സംഭവം. കുഴഞ്ഞുവീണ ഉടൻ മെഡിക്കൽ കോളജിൽ ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയ സംബന്ധമായ അസുഖമുള്ള വ്യക്തിയായിരുന്നു. പോസ്റ്റ്മോർട്ടത്തിനു ശേഷം സംസ്കാരം നടത്തും. ഭാര്യ: മിനി (അങ്കണവാടി വർക്കർ). മകൾ: ഗൗരി നന്ദലാൽ.