+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാ​ഴ്ച്ച പ​രി​മി​ത​ർ​ക്ക് ബ്രെ​യ്‌ലി ലാ​പ് ടോ​പ് വി​ത​ര​ണം ചെ​യ്തു

കേ​ച്ചേ​രി: ചൂ​ണ്ട​ൽ പ​ഞ്ചാ​യ​ത്ത് 20222023 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി, കാ​ഴ്ച്ച പ​രി​മി​ത​ർ​ക്ക് ബ്രെ​യ്‌ലി ലാ​പ്ടോ​പ് വി​ത​ര​ണം ചെ​യ്തു. 48,900 രൂ​പ വ​ക​യി​രു​ത്തി​യ പ​ദ്ധ​തി പ്ര​കാ​ര
കാ​ഴ്ച്ച പ​രി​മി​ത​ർ​ക്ക് ബ്രെ​യ്‌ലി  ലാ​പ് ടോ​പ് വി​ത​ര​ണം ചെ​യ്തു
കേ​ച്ചേ​രി: ചൂ​ണ്ട​ൽ പ​ഞ്ചാ​യ​ത്ത് 2022-2023 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി, കാ​ഴ്ച്ച പ​രി​മി​ത​ർ​ക്ക് ബ്രെ​യ്‌ലി ലാ​പ്ടോ​പ് വി​ത​ര​ണം ചെ​യ്തു. 48,900 രൂ​പ വ​ക​യി​രു​ത്തി​യ പ​ദ്ധ​തി പ്ര​കാ​രം അ​പേ​ക്ഷ​ക​രി​ൽ നി​ന്നും തെ​ര​ഞ്ഞെ​ടു​ത്ത ശ​ര​ണ്‍ ബാ​ബു ച​തു​ർ​ത്തി​ക്കാ​ണ് ലാ​പ് ടോ​പ് ന​ല്കി​യ​ത്. പ​ഞ്ചാ​യ​ത്ത് കോ​ണ്‍​ഫറ​ൻ​സ് ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശ​ര​ണ്‍ ബാ​ബു​വി​ന്‍റെ മാ​താ​വി​ന് ബ്രെ​യ്‌ലി ലാ​പ് ടോ​പ് ന​ല്കി​ക്കൊ​ണ്ട് പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.
വൈ​സ് പ്ര​സി​ഡന്‍റ് പി.​ടി. ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഐ​സി​ഡി​എ​സ് സൂ​പ്പ​ർ​വൈ​സ​ർ ല​ക്ഷ്മി പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി.​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി പി.​എ. ​ഷൈ​ല, അ​സി. സെ​ക്ര​ട്ട​റി ബി​ന്ദു ഫ്രാ​ൻ​സീ​സ്, ആ​രോ​ഗ്യ-​വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ പേ​ഴ്സ​ണ്‍ മാ​ഗി ജോ​ണ്‍​സ​ണ്‍, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ പി.​എ​സ്. സ​ന്ദീ​പ്, വി.​പി. ലീ​ല, എ​ൻ.​ഡി. സ​ജി​ത് കു​മാ​ർ, ധ​നേ​ഷ് ചു​ള്ളി​ക്കാ​ട്ടി​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.